പോത്തൻകോട് ∙ വെമ്പായം പഞ്ചായത്തിൽ കുന്നുകൾ ഇടിച്ച് വയലുകൾ നികത്തുന്നതായി പരാതി. അനധികൃത പാസുകളുടെ മറവിലാണ് ഇതു വ്യാപകമാവുന്നത്. പ്രദേശത്തെ പലകുന്നുകളും നിലങ്ഹവും രൂപം മാറിക്കഴിഞ്ഞു.ഇത് ഗുരുതരമായ പാരിസ്ഥിതിക ഘാതമുണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.തീപ്പുകൽ വാർഡിലെ കാരൂക്കോണത്ത് കുന്നിടിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ∙ വെമ്പായം പഞ്ചായത്തിൽ   കുന്നുകൾ ഇടിച്ച് വയലുകൾ നികത്തുന്നതായി പരാതി. അനധികൃത പാസുകളുടെ മറവിലാണ് ഇതു വ്യാപകമാവുന്നത്. പ്രദേശത്തെ പലകുന്നുകളും നിലങ്ഹവും രൂപം മാറിക്കഴിഞ്ഞു.ഇത് ഗുരുതരമായ പാരിസ്ഥിതിക ഘാതമുണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തീപ്പുകൽ വാർഡിലെ കാരൂക്കോണത്ത് കുന്നിടിച്ച് മണ്ണുമാറ്റാൻ 30 ദിവസത്തേക്ക് 1554 പാസുകളാണ് പഞ്ചായത്ത് സെക്രട്ടറി നൽകിയത്. തലങ്ങും വിലങ്ങും അമിത ഭാരം കയറ്റി ലോറികൾ പോയതോടെ റോഡ് തകരുമെന്നു പറഞ്ഞ് നാട്ടുകാർ ഇടപെട്ടു.  തുടർന്ന് പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ സ്ഥലത്തെത്തി നൽകിയ പാസ് തിരികെ വാങ്ങി.

കഴിഞ്ഞ ഏപ്രിൽ ഒന്നിന് കാരൂക്കോണത്ത് കരമണ്ണുമായി പോയ ലോറിയുടെ ടയർ അമിതഭാരം കൊണ്ട് മണ്ണിൽ പുതഞ്ഞു. നിലം നികത്താനായി സമീപത്തെ കുന്നിടിച്ചാണ് മണ്ണ് കൊണ്ടുവന്നതെന്നറിഞ്ഞ് വാർഡംഗം ബിന്ദുബാബുരാജിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധം തുടങ്ങിയതോടെ വില്ലേജ് ഓഫിസർ സ്ഥലത്തെത്തി.  സംഭവത്തിൽ വാർഡംഗത്തിനു നേരെ മണ്ണ് സംഘത്തിന്റെ ഭീഷണിയുമുണ്ടായി.

ADVERTISEMENT

ബിന്ദുബാബുരാജ് നൽകിയ പരാതി സ്വീകരിച്ചെങ്കിലും പോത്തൻകോട് പൊലീസ്  കേസെടുത്തിട്ടില്ല. അമ്പൂരിയിൽ ഉണ്ടായതുപോലെ വെമ്പായം പഞ്ചായത്തിലെ വേറ്റിനാടും ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് സാധ്യത ഉണ്ടെന്ന് സെന്റർഫോർ എർത്ത് സയൻസ് സ്റ്റഡീസ് ( സെസ്) വളരെ മുൻപ് നടത്തിയ പഠനങ്ങളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂമിയുടെ തരം മാറ്റി നൽകുന്നതിനു പിന്നിൽ വ്യാപര അഴിമതിയുണ്ടെന്നും പരാതിയുണ്ട്.     

നിയമ ലംഘനം നടത്തുന്നത് ഇങ്ങനെ..
കുന്നിന്റെ താഴ്‌വാരത്തെ വസ്തുക്കൾക്ക് പലപ്രമാണങ്ങൾ ഉണ്ടാക്കി അവിടെ വീടു വയ്ക്കുമെന്ന് കാട്ടിയാണ് മണ്ണ് സംഘം കുന്നിടിക്കാൻ അനുമതി വാങ്ങുന്നത്. ഇതിന് ഉദ്യോഗസ്ഥരും ഭരണസമിതിയും കൂട്ടുനിൽക്കുന്നതായാണ് ആരോപണം.   മണ്ണ് പൂർണമായും എടുക്കുമെങ്കിലും  വീടുനിർമാണം നടക്കാറില്ല.