തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസം സംബന്ധിച്ച് മുന്നറിയിപ്പുകൾ ഉണ്ടാകുമ്പോൾ കടൽതീരത്തേക്കുള്ള യാത്രകളിൽ നിയന്ത്രണങ്ങൾ വേണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നാഗർകോവിലിനു സമീപത്തെ ലെമൂർ ബീച്ചിൽ ഇറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ തിരയിൽപെട്ടു മരിച്ചതോടെയാണ് മുന്നറിയിപ്പുകൾക്ക് ഗൗരവമേറുന്നത്.ബീച്ചിലേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കള്ളക്കടൽ പ്രതിഭാസം സംബന്ധിച്ച് മുന്നറിയിപ്പുകൾ ഉണ്ടാകുമ്പോൾ കടൽതീരത്തേക്കുള്ള യാത്രകളിൽ നിയന്ത്രണങ്ങൾ വേണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നാഗർകോവിലിനു സമീപത്തെ ലെമൂർ ബീച്ചിൽ ഇറങ്ങിയ 5 മെഡിക്കൽ വിദ്യാർഥികൾ തിരയിൽപെട്ടു മരിച്ചതോടെയാണ് മുന്നറിയിപ്പുകൾക്ക് ഗൗരവമേറുന്നത്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയാണ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടതെന്നാണ് ദുരന്തനിവാരണ വകുപ്പ് ഓർമിപ്പിക്കുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകടമേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം അനുസരിച്ച് മാറിത്താമസിക്കാൻ പ്രദേശവാസികളും തയാറാകണം.

മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക, കൂട്ടിയിടി സാധ്യത ഒഴിവാക്കാൻ വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയവയാണ് ഇത്തരം സന്ദർഭങ്ങളിൽ ശ്രദ്ധിക്കേണ്ടതെന്ന് അധികൃതർ പറയുന്നു. കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് ഉയർന്ന തിരമാലകൾ ഉണ്ടായാണ് അപകടങ്ങളേറെയും ഉണ്ടാകുന്നത്. അതേസമയം, ഇന്നു കേരളത്തിലും തെക്കൻ തമിഴ്നാട്ടിലും കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ് അധികൃതർ നൽകിയിട്ടില്ല.