പോത്തൻകോട് ( തിരുവനന്തപുരം ) ∙ സ്കൂട്ടറിൽ കൂട്ടുകാരിക്കൊപ്പം സഞ്ചരിച്ച സ്കൂൾ അധ്യാപിക ടിപ്പർ ലോറിയുടെ അടിയിൽപെട്ട് മരിച്ചു. പെരുമാതുറ മാടൻവിള കുഴിവിളാകം 8-240 ൽ സലിമിന്റെയും നസീഹയുടെയും മകൾ രുക്സാന (38) ആണു മരിച്ചത്. സ്കൂട്ടറിനെ മറി കടക്കാൻ ടിപ്പർ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം. ലോറി

പോത്തൻകോട് ( തിരുവനന്തപുരം ) ∙ സ്കൂട്ടറിൽ കൂട്ടുകാരിക്കൊപ്പം സഞ്ചരിച്ച സ്കൂൾ അധ്യാപിക ടിപ്പർ ലോറിയുടെ അടിയിൽപെട്ട് മരിച്ചു. പെരുമാതുറ മാടൻവിള കുഴിവിളാകം 8-240 ൽ സലിമിന്റെയും നസീഹയുടെയും മകൾ രുക്സാന (38) ആണു മരിച്ചത്. സ്കൂട്ടറിനെ മറി കടക്കാൻ ടിപ്പർ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം. ലോറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ( തിരുവനന്തപുരം ) ∙ സ്കൂട്ടറിൽ കൂട്ടുകാരിക്കൊപ്പം സഞ്ചരിച്ച സ്കൂൾ അധ്യാപിക ടിപ്പർ ലോറിയുടെ അടിയിൽപെട്ട് മരിച്ചു. പെരുമാതുറ മാടൻവിള കുഴിവിളാകം 8-240 ൽ സലിമിന്റെയും നസീഹയുടെയും മകൾ രുക്സാന (38) ആണു മരിച്ചത്. സ്കൂട്ടറിനെ മറി കടക്കാൻ ടിപ്പർ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം. ലോറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോത്തൻകോട് ( തിരുവനന്തപുരം ) ∙ സ്കൂട്ടറിൽ കൂട്ടുകാരിക്കൊപ്പം സഞ്ചരിച്ച സ്കൂൾ അധ്യാപിക ടിപ്പർ ലോറിയുടെ അടിയിൽപെട്ട് മരിച്ചു. പെരുമാതുറ മാടൻവിള കുഴിവിളാകം 8-240 ൽ സലിമിന്റെയും നസീഹയുടെയും മകൾ രുക്സാന (38) ആണു മരിച്ചത്. സ്കൂട്ടറിനെ മറി കടക്കാൻ ടിപ്പർ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം. ലോറി അമിതവേഗത്തിലായിരുന്നുവെന്നു നാട്ടുകാർ പറഞ്ഞു. മാടൻവിള സംസുൽ ഇസ്‌ലാം ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അധ്യാപികയായിരുന്നു രുക്സാന. ഇതേ സ്കൂളിലെത്തന്നെ അധ്യാപികയായ സമീഹയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. സമീഹയ്ക്കും പരുക്കുണ്ട്. ലോറി ഡ്രൈവർ നഗരൂർ കുഴിവിള വീട്ടിൽ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്കൂളിൽ നടക്കുന്ന ചടങ്ങിന് ഉപയോഗിക്കാൻ വാങ്ങിയ പൂക്കൾ സ്കൂട്ടറിൽ.

ഇന്നലെ ഉച്ചയ്ക്ക് 3.30നു ദേശീയപാത 66 നിർമാണം നടക്കുന്ന വെട്ടുറോഡ് ജംക്‌ഷനു സമീപമായിരുന്നു അപകടം. കഴക്കൂട്ടത്തു നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്കു പോകുകയായിരുന്ന ടിപ്പർ ലോറിയാണ് അധ്യാപികമാർ സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിച്ചത്. ഇതേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തെ മറികടക്കാൻ ടിപ്പർ ലോറി ശ്രമിക്കുന്നതിനിടെ, ലോറിയുടെ മുൻഭാഗം വാഹനത്തിൽ തട്ടി. ഈ സമയം, ഇരുചക്ര വാഹനത്തിന്റെ പിന്നിലിരിക്കുകയായിരുന്ന രുക്സാന, ലോറിക്കടിയിലേക്കു തെറിച്ചു വീണു. സമീഹ വാഹനത്തിന്റെ മറുഭാഗത്തേക്കു വീണതിനാൽ രക്ഷപ്പെട്ടു.

ADVERTISEMENT

രുക്സാനയുടെ ശരീരത്തിലൂടെ പിൻചക്രങ്ങൾ കയറിയിറങ്ങി. സമീപത്ത് ബസ് കാത്തു നിന്നവരുടെ നിലവിളി കേട്ടാണ് ഡ്രൈവർ ലോറി നിർത്തിയത്. ലോറി പിന്നോട്ടെടുത്ത് രുക്സാനയെ പുറത്തെടുത്ത് മെഡിക്കൽകോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫൈസലാണ് ഭർത്താവ്. മക്കൾ: ഫഹദ് മുഹമ്മദ്, യാസർ മുഹമ്മദ്. അധ്യാപനത്തിനൊപ്പം ബൊക്കെയും മറ്റും നിർമിച്ച് രുക്സാന വിൽക്കാറുണ്ടെന്ന് നാട്ടുകാ‍ർ പറഞ്ഞു. ഇതിനായി പൂക്കൾ വാങ്ങാനാണ് സമീഹയ്ക്കൊപ്പം കഴക്കൂട്ടം  ജംക‍്ഷനിലെത്തിയത്.

മന്ത്രിയുടെ നിർദേശങ്ങളൊന്നും നടപ്പായില്ല
ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കാൻ കർശന നടപടികൾക്കായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി കെ.ബി. ഗണേഷ്കുമാർ കഴിഞ്ഞ 2ന് വിളിച്ച് ചേർത്തിരുന്നു. അതിൽ നിർദേശിച്ച നടപടികളൊന്നും നടപ്പായില്ലെന്ന് തെളിയിക്കുന്നതാണ് ഇന്നലത്തെ അപകടം. ഇതിന്റെ അടിസ്ഥാനത്തിൽ ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ അടക്കമുള്ള ഉദ്യോഗസ്ഥരോട് അടിയന്തര വിശദീകരണം മന്ത്രി തേടി.

ADVERTISEMENT

ചോരക്കളമാക്കി വീണ്ടും കൊലയാളി ടിപ്പറുകൾ
പോത്തൻകോട് ∙ തലസ്ഥാനത്തെ ചോരക്കളമാക്കി വീണ്ടും കൊലയാളി ടിപ്പറുകൾ. ദേശീയപാത 66 നിർമാണം നടക്കുന്ന വെട്ടുറോഡ് ജംക‍്ഷനു സമീപം അധ്യാപകയുടെ ജീവനെടുത്ത സംഭവമാണ് ടിപ്പറുകളുടെ അമിത വേഗത്തിന്റെ ഒടുവിലത്തെ സംഭവം.  തലസ്ഥാനത്തെയും സമീപത്തെയും റോഡുകൾ ടിപ്പറുകൾ രാവും പകലും കയ്യടക്കുന്ന കാഴ്ചയാണ്. പകൽ സമയത്ത് നഗരത്തിൽ ഇവയെ നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് കാറ്റിൽപ്പറത്തിയാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ. പല ഡ്രൈവർമാരും അമിതവേഗത്തിലാണ് നഗരപ്രദേശത്തു കൂടി പായുന്നത്. കരിങ്കല്ലുമായി പായുന്ന ലോറികളും നഗരത്തിൽ അപകടം വിതയ്ക്കുന്നതും പതിവ്. ടിപ്പറുകൾ മരണപ്പാച്ചിൽ നടത്തുമ്പോഴും പൊലീസും മോട്ടർ വാഹന വകുപ്പും ഇതു വരെ നടപടിയെടുത്തിട്ടില്ല. ഇത് മുതലാക്കിയാണ് ടിപ്പറുകൾ പായുന്നതെന്നും ആക്ഷേപമുണ്ട്.  

ടിപ്പറുകളുടെ മരണയോട്ടം കാരണം കാൽനടയാത്രികരും ഇരുചക്ര വാഹനയാത്രികരും ഭീതിയിലാണ്. ടിപ്പർ ലോറികളുടെ സഞ്ചാരത്തിന് വേഗനിയന്ത്രണമുണ്ടെങ്കിലും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന രീതിയിലാണ് ലോറികളുടെ പാച്ചിൽ. ഉച്ചത്തിൽ ഹോൺ മുഴക്കി എത്തുന്ന ടിപ്പർ ലോറികൾക്ക് സൈഡ് നൽകിയില്ലെങ്കിൽ അപകടം ഉറപ്പാണ്.  മണ്ണും മണലും കരിങ്കല്ലും കയറ്റിയ ടിപ്പറുകളുടെ മുകൾഭാഗം ഷീറ്റ് ഉപയോഗിച്ച് മൂടണമെന്നാണ് നിർദേശമെങ്കിലും ഇത് പലരും പാലിക്കാറില്ല. പാറമടകളിലും മെറ്റൽ ക്രഷറുകളിലും നിന്നുള്ള സാധന സാമഗ്രികളുമായാണ് ലോറികൾ ചീറിപ്പായുന്നത്. പൊലീസിന്റെ കണ്ണു വെട്ടിക്കാൻ ഗ്രാമീണ റോഡുകളിലൂടെ പായുന്ന ലോറികളും നിരവധിയാണ്. പകൽ സമയങ്ങളിൽ പാറ കയറ്റിയ കൂറ്റൻ വാഹനങ്ങൾ പായുന്നത് നാട്ടുകാർക്കും വാഹന യാത്രികർക്കും പേടിസ്വപ്നമാണ്. 

ADVERTISEMENT

ചതഞ്ഞരഞ്ഞ് റോസാപ്പൂക്കൾ 
സമീപവാസിയുടെ വീട്ടിലെ വിവാഹ ഒരുക്കത്തിന് അലങ്കരിക്കാൻ റോസാപ്പൂക്കളുമായി സ്കൂട്ടറിൽ മടങ്ങുകയായിരുന്ന അധ്യാപിക രുക്സാനയെയാണ് ടിപ്പർ ലോറി ചതച്ചരച്ചത്.  അധ്യാപനത്തിനൊപ്പം ബൊക്കെ നിർമിക്കാനും, ജൻമദിനാഘോഷം,വിവാഹ ചടങ്ങുകൾ എന്നിവയ്ക്ക് വീടുകൾ അലങ്കരിക്കാനും രുക്സാന പോകാറുണ്ട്.  ഇതിനായിട്ടാണ് കൂട്ടുകാരിയും സഹ അധ്യാപികയുമായ സമീഹയ്ക്കൊപ്പം കഴക്കൂട്ടം ജംക്ഷനിൽ നിന്ന് റോസാപ്പൂക്കൾ വാങ്ങാൻ സ്കൂട്ടറിൽ പോയത്. പൂക്കൾ വാങ്ങിയ ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം. റോഡിൽ ചതഞ്ഞരഞ്ഞ നിലയിലായിരുന്നു റോസാപ്പൂക്കൾ.