എടിഎം കാർഡ് ഇല്ലാത്ത ബാങ്ക് അക്കൗണ്ടും ചോർന്നു; പിൻവലിച്ചത് ഒരു ലക്ഷത്തിലധികം: തട്ടിപ്പ് ഇങ്ങനെ
തിരുവനന്തപുരം ∙ ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമയറിയാതെ പലതവണയായി 1,07,800 രൂപ തട്ടിയെന്നു പരാതി. പാപ്പനംകോട് സ്വദേശി വി.ബാബുവിന്റെ അക്കൗണ്ടിൽ നിന്നാണു പണം തട്ടിയത്. എടിഎം കാർഡ് ഇല്ലാത്ത അക്കൗണ്ടായിരുന്നു. മൊബൈൽ നമ്പർ പ്രവർത്തനരഹിതമായതിനാൽ പണം പിൻവലിക്കുന്നതിന്റെ സന്ദേശങ്ങൾ കിട്ടിയിരുന്നില്ല. ആധാർ

തിരുവനന്തപുരം ∙ ബാങ്ക് അക്കൗണ്ടിൽനിന്ന് ഉടമയറിയാതെ പലതവണയായി 1,07,800 രൂപ തട്ടിയെന്നു പരാതി. പാപ്പനംകോട് സ്വദേശി വി.ബാബുവിന്റെ അക്കൗണ്ടിൽ നിന്നാണു പണം തട്ടിയത്. എടിഎം കാർഡ് ഇല്ലാത്ത അക്കൗണ്ടായിരുന്നു. മൊബൈൽ നമ്പർ പ്രവർത്തനരഹിതമായതിനാൽ പണം പിൻവലിക്കുന്നതിന്റെ സന്ദേശങ്ങൾ കിട്ടിയിരുന്നില്ല. ആധാർ വെരിഫിക്കേഷൻ ഉപയോഗിച്ചു ബയോമെട്രിക് സംവിധാനങ്ങൾ വഴി പണം പിൻവലിച്ചതാകാമെന്നാണു ബാങ്ക് അധികൃതരുടെ നിഗമനം.
ബാബുവിന്റെ മൊബൈൽ ഫോൺ നമ്പർ കഴിഞ്ഞ നവംബറിലാണു പ്രവർത്തനരഹിതമായത്. തുടർന്നു മറ്റൊരു സേവനദാതാവിലേക്കു നമ്പർ പോർട്ട് ചെയ്തിരുന്നു. തുടർന്നും ഈ നമ്പർ പ്രവർത്തനരഹിതമായി. വ്യക്തി വിവരങ്ങൾ ഡിലീറ്റ് ആയതിനാൽ ഡ്യൂപ്ലിക്കറ്റ് നമ്പർ നൽകാനാവില്ലെന്നു സേവനദാതാവ് അറിയിച്ചെന്നും മൊബൈൽ നമ്പർ നഷ്ടമായതും പണം തട്ടിച്ചതുമായി ബന്ധമുണ്ടെന്നും ബാബു സൈബർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നുണ്ട്.