5 മാസം മുൻപു പാലുകാച്ചിയ വീട്, രാത്രിയിൽ ലൈറ്റ് തെളിച്ചത് പ്രകോപനം; വെട്ടിനുറുക്കി പരാക്രമം
വെള്ളറട∙ വലിയ ശബ്ദം കേട്ടാണ് പ്രതികൾ തമ്പടിച്ചിരുന്ന വീടിന്റെ എതിർവശത്തു താമസിക്കുന്ന ഹെവൻലി ഗാർഡൻസിൽ ജയകുമാർ പുറത്തേക്കിറങ്ങിയത്. ഉടൻ മതിലിനോടു ചേർന്നു റോഡിൽ സ്ഫോടക വസ്തു വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. റോഡിൽ ബൈക്കുകൾ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. സ്ത്രീ ഉൾപ്പെടെയുള്ളവരുടെ നിലവിളിയാണ് തുടർന്ന്

വെള്ളറട∙ വലിയ ശബ്ദം കേട്ടാണ് പ്രതികൾ തമ്പടിച്ചിരുന്ന വീടിന്റെ എതിർവശത്തു താമസിക്കുന്ന ഹെവൻലി ഗാർഡൻസിൽ ജയകുമാർ പുറത്തേക്കിറങ്ങിയത്. ഉടൻ മതിലിനോടു ചേർന്നു റോഡിൽ സ്ഫോടക വസ്തു വീണ് ഉഗ്രശബ്ദത്തോടെ പൊട്ടി. റോഡിൽ ബൈക്കുകൾ മറിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. സ്ത്രീ ഉൾപ്പെടെയുള്ളവരുടെ നിലവിളിയാണ് തുടർന്ന് കേട്ടത്. ‘മക്കളുടെ പ്രായമുള്ള കുട്ടികളോട് നിങ്ങൾ എന്താണ് ഈ ചെയ്യുന്നതെന്ന്’ ചോദിച്ചതോടെ അസഭ്യ വർഷമായിരുന്നു മറുപടി.
ജയകുമാറിനെ വിരട്ടിയ സംഘം ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. കയറിപ്പോകാൻ ആക്രോശിച്ചു. മതിൽചാടി കടന്ന സംഘത്തെ കണ്ട് ജയകുമാർ വീടിനുള്ളിൽ കയറി കതകടച്ചു. ജനലുകൾ തല്ലിത്തകർത്തു വീട്ടുമുറ്റത്തു നിർത്തിയ സ്കൂട്ടർ മറിച്ചിട്ടു വെട്ടിയ സംഘം സ്കൂട്ടറിൽ സൂക്ഷിച്ച 10,000 രൂപയും കൈക്കലാക്കി. 5 മാസം മുൻപു പാലുകാച്ചിയ വീടിന്റെ കതകിലെ അലങ്കാര പണികളെല്ലാം വെട്ടിനുറുക്കി. ജയകുമാറും ഭാര്യ ലതയും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. ഭാഗ്യത്തിനാണ് അക്രമി സംഘത്തിന്റെ കൈയിൽപെടാതെ രക്ഷപ്പെട്ടതെന്നു ജയകുമാർ പറഞ്ഞു. ആദ്യം ജനൽ ചില്ലുകൾ ഓരോന്നായി അടിച്ചുതകർത്തു. തുടർന്നാണു സംഘം കതക് വെട്ടിപ്പൊളിക്കാൻ തുടങ്ങിയത്.
വീട്ടുകാർ കിടപ്പുമുറിയിലേക്കു മാറിയത് മനസ്സിലാക്കി സംഘം ആ മുറിയുടെ ജനൽചില്ലുകളും തകർത്തു. പിന്നീട് നിലവിളിയോടെ കുടുംബം ഉൾമുറിയിലേക്ക് കയറി കതകടച്ചിരുന്നു. നാട്ടുകാരും പൊലീസും എത്തിയ ശേഷമാണു പുറത്തിറങ്ങിയത്. ജയകുമാറിന്റെ വിദേശത്ത് ജോലിചെയ്യുന്ന മകൻ നിർമിച്ച് ജനുവരി 3ന് പാലുകാച്ചിയ പുതിയ വീടാണ് അക്രമികൾ തകർത്തത്. രണ്ടുനില വീടിന്റെ മുകളിൽ സ്ഥാപിച്ച വലിയ ലൈറ്റ് രാത്രിയിൽ മുഴുവൻ തെളിയിച്ചിടുന്നതിൽ എതിർ വീട്ടിൽ തമ്പടിക്കാറുള്ള പ്രതികൾക്ക് അസ്വസ്ഥതയായിരുന്നു. അതിന്റെ വിരോധം തീർത്തതാണെന്നു ജയകുമാർ പറഞ്ഞു.