ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്രപ്രാധാന്യത്തിനു തിലകക്കുറിയായി സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ് വിനോദ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി. രാജ്യത്തെ 75 ലൈറ്റ്ഹൗസുകളെ പൈതൃക ടൂറിസത്തിൽ പെടുത്തി പൊതുമേഖല–സ്വകാര്യ പങ്കാളിത്വത്തോടെ(പിപിപി) വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന പദ്ധതിയിലാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് കോട്ടയുടെ ചരിത്രപ്രാധാന്യത്തിനു തിലകക്കുറിയായി സ്ഥിതിചെയ്യുന്ന അഞ്ചുതെങ്ങ് ലൈറ്റ്ഹൗസ് വിനോദ സഞ്ചാരികൾക്കായി അണിഞ്ഞൊരുങ്ങി. രാജ്യത്തെ 75 ലൈറ്റ്ഹൗസുകളെ പൈതൃക ടൂറിസത്തിൽ പെടുത്തി പൊതുമേഖല–സ്വകാര്യ പങ്കാളിത്വത്തോടെ (പിപിപി) വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന പദ്ധതിയിലാണു കേന്ദ്ര കപ്പൽ ഗതാഗത ലൈറ്റ് ഹൗസസ് ആൻഡ് ലൈറ്റ് ഷിപ്സ് ഡയറക്ട്രേറ്റിനു കീഴിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഹൗസിന്റെ നവീകരണം പൂർത്തിയാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ ഒൻപതു ലൈറ്റ്ഹൗസുകളിൽ ഏറെ ചരിത്രപ്രാധാന്യമേറിയതും അഞ്ചുതെങ്ങിലേതാണ്.

കേന്ദ്ര സർക്കാരിന്റെ പൈതൃക ടൂറിസം പദ്ധതിയിൽ പെടുത്തി നവീകരണത്തിനു വിധേയമാക്കിയ അഞ്ചുതെങ്ങ് ലൈറ്റ് ഹൗസിന്റെ ദൃശ്യം.

ഇക്കഴിഞ്ഞ ഫെബ്രുവരി 28നു ചെന്നൈയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ പദ്ധതി ഉദ്ഘാടനം നിർവഹിച്ചിരുന്നു. നിലവിൽ ലൈറ്റ്ഹൗസ് നവീകരണത്തിന്റെ ഭാഗമായി 189പടവുകളും ഗ്രാനൈറ്റ് പാകുകയും സുരക്ഷാവേലിയുടെ ഉയരം വർധിപ്പിക്കുകയും  ചെയ്തു. കൈവരികളിൽ ഗ്രില്ലുകൾ പിടിപ്പിച്ചു പെയിന്റിംങ് പൂർത്തിയാക്കി. സന്ദർശകർക്കായി 7000 സ്ക്വയർഫീറ്റിൽ പുൽത്തകിടിയൊരുക്കി ഉദ്യാന ഇരിപ്പിടങ്ങളും ഹെറിറ്റേജ് വിളക്കുകളും സ്ഥാപിച്ചു. 

ADVERTISEMENT

വിശ്രമകേന്ദ്രങ്ങളും കുട്ടികൾക്കായി കളിക്കോപ്പുകൾ ഉൾപ്പെടുത്തിയുള്ള വിനോദ കേന്ദ്രവും ബയോ ടോയ‌്‌ലറ്റുകളുമാണു പദ്ധതിയിലൂടെ സാധ്യമാക്കിയിട്ടുള്ളത്. തിങ്കൾ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വൈകിട്ടു മൂന്നു മുതൽ അഞ്ചു വരെയാണു ലൈറ്റ്ഹൗസിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്. വിദേശികൾക്കു 25, മുതിർന്നവർക്കു10, കുട്ടികൾക്കു മൂന്നുരൂപ ക്രമത്തിൽ പ്രവേശനഫീയായി നൽകണം. പഴമയുടെ പെരുമയുമായി അഞ്ചുതെങ്ങ് കടപ്പുറത്തിനു സമാന്തരമായി പുതുമോടിയിൽ തലയുയർത്തി നിൽക്കുന്ന ലൈറ്റുഹൗസിലേക്കു സഞ്ചാരികളുടെ ഒഴുക്കു പ്രതീക്ഷിച്ചു കഴിയുകയാണു ചരിത്രമുറങ്ങുന്ന അഞ്ചുതെങ്ങ് ഗ്രാമം.