നെയ്യാറ്റിൻകര (തിരുവനന്തപുരം ) ∙ രാത്രിയിൽ ഇരുചക്ര വാഹനത്തിനു കടന്നു പോകാൻ വഴിയൊരുക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ 15 അടി താഴ്ചയുള്ള കനാലിൽ വീണു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കമുകിൻകോട് കാർത്തിക ഭവനിൽ ജയേഷ് ഓടിച്ചിരുന്ന കാറാണ് പുന്നയ്ക്കാട് പൂക്കൈതയ്ക്ക് സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെയ്യാറ്റിൻകര (തിരുവനന്തപുരം ) ∙ രാത്രിയിൽ ഇരുചക്ര വാഹനത്തിനു കടന്നു പോകാൻ വഴിയൊരുക്കുന്നതിനിടെ റോഡ് ഇടിഞ്ഞ് മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന കാർ 15 അടി താഴ്ചയുള്ള കനാലിൽ വീണു. യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കമുകിൻകോട് കാർത്തിക ഭവനിൽ ജയേഷ് ഓടിച്ചിരുന്ന കാറാണ് പുന്നയ്ക്കാട് പൂക്കൈതയ്ക്ക് സമീപം കനാലിൽ പതിച്ചത്.  ഭാര്യ അഷ്ടമിയും മകൾ അഞ്ചു വയസ്സുകാരി ഇവയും കാറിലുണ്ടായിരുന്നു. 

വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.  എതിർവശത്തു നിന്ന് വന്ന സ്കൂട്ടർ കടന്നു പോകാനായി കാർ ഇടതുവശം ചേർത്ത് ഒതുക്കിയപ്പോൾ റോഡിന്റെ വശം ഇടിഞ്ഞു കാർ കനാലിൽ പതിക്കുകയായിരുന്നു. ഭാര്യയും കുഞ്ഞും മുൻ സീറ്റിലായിരുന്നു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ ആർക്കും ഗുരുതര പരുക്കില്ല. ജയേഷിന്റെ തലയിൽ നിസ്സാര പരുക്കുണ്ട്.  

ADVERTISEMENT

അപകടമറി‍ഞ്ഞെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഡോർ തുറക്കാൻ കഴിയാത്തതിനാൽ ഡിക്കി തുറന്ന് മൂന്നുപേരെയും പുറത്തെടുക്കുകയായിരുന്നു. ഇവർ പിന്നീട് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സ തേടി.  റസ്സൽപുരം – പെരുമ്പഴുതൂർ പ്രധാന റോഡ് തകർന്നു കിടക്കുന്നതിനാലാണ് കനാലിനു സമീപത്തെ റോഡിലൂടെ വന്നതെന്ന് ജയേഷ് പറഞ്ഞു. ഈ റോഡ് വഴി യാത്ര പതിവില്ല. പക്ഷേ, നല്ല റോഡായിരുന്നു. 

കനാലിന്റെ വശങ്ങൾക്ക് ബലക്കുറവുള്ള വിവരം അറിയില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുകയാണ് ജയേഷ്. ഭാര്യ അഷ്ടമി പോസ്റ്റ് ഓഫിസ് ജീവനക്കാരിയാണ്. ഇതിനു മുൻപ് 2 കാറുകൾ കൂടി ഈ കനാലിൽ പതിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.