ഗുരുവായൂർ ∙ ശ്രോതാക്കളെ പിടിച്ചിരുത്തി റേറ്റിങ്ങിൽ നമ്പർ വൺ ആയിക്കഴിഞ്ഞു, ഇരിങ്ങപ്പുറം ഗവ.എൽപി സ്കൂളിലെ ‘കിളിക്കൊഞ്ചൽ റേഡിയോ’.സ്റ്റേഷൻ തുറന്നയുടനെ റേഡിയോ ജോക്കി ഹയ ഫാത്തിമ ചോദിച്ചു. ‘ഹായ് ശ്രാവണി... ഇന്ന് എന്തൊക്കെയാണ് പരിപാടികൾ... ’ ‘ആതിരയുടെ പാട്ട്, അതുലിന്റെ കഥ. രസകരങ്ങളായ ഒട്ടേറെ ഇനങ്ങളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ശ്രോതാക്കളെ പിടിച്ചിരുത്തി റേറ്റിങ്ങിൽ നമ്പർ വൺ ആയിക്കഴിഞ്ഞു,  ഇരിങ്ങപ്പുറം ഗവ.എൽപി സ്കൂളിലെ ‘കിളിക്കൊഞ്ചൽ റേഡിയോ’. സ്റ്റേഷൻ തുറന്നയുടനെ റേഡിയോ ജോക്കി ഹയ ഫാത്തിമ  ചോദിച്ചു. ‘ഹായ് ശ്രാവണി... ഇന്ന് എന്തൊക്കെയാണ്  പരിപാടികൾ... ’ ‘ആതിരയുടെ പാട്ട്, അതുലിന്റെ കഥ.  രസകരങ്ങളായ ഒട്ടേറെ ഇനങ്ങളാണ് ഇന്ന് അവതരിപ്പിക്കുന്നത്’...ജോക്കിയുടെ   മറുപടി ഉടൻ വന്നു.   ‘അടുത്ത ആഴ്ച ഇതേ ദിവസം ഇതേ സമയം കേൾക്കാൻ മറക്കല്ലേ.. എന്നു പറഞ്ഞ് സ്റ്റേഷൻ അടയ്ക്കുന്നതുവരെ ആകാംക്ഷയോടെ കാത്തിരിക്കും, ഓരോ ക്ലാസിലെയും ശ്രോതാക്കൾ.

കുട്ടികളുടെ പഠിപ്പിനും മാനസികാരോഗ്യത്തിനും വ്യത്യസ്ത വഴികൾ തേടുന്ന സ്കൂളിൽ ഇക്കൊല്ലമാണ്   ‘റേഡിയോ സ്റ്റേഷൻ’ തുറന്നത്. ഓഫിസ് മുറിയുടെ  ഒരു മൂലയിലാണ് സ്റ്റേഷൻ. ജോക്കികൾക്ക് ഇരിക്കാൻ 2 കുഞ്ഞിക്കസേരകൾ. മുന്നിൽ മൈക്ക്. മുറി സൗണ്ട് പ്രൂഫാക്കാൻ കനത്ത നിശബ്ദത.  ഉച്ചയ്ക്ക് കൃത്യം 1.40ന് സ്റ്റേഷൻ തുറക്കും. എല്ലാ ക്ലാസിലുമുള്ള സ്പീക്കറിലൂടെ  കുട്ടി ശ്രോതാക്കൾ റേഡിയോ കേൾക്കും. കൃത്യം 2ന് സ്റ്റേഷൻ അടയ്ക്കും. 

ADVERTISEMENT

തിങ്കളാഴ്ച ഒന്നാം ക്ലാസുകാർ പരിപാടി അവതരിപ്പിക്കും. തുടർന്ന്  2,3,4 ക്ലാസുകൾ.  വെള്ളിയാഴ്ച  കെജിക്കാരുടെ ദിവസമാണ്. ടേൺ  അനുസരിച്ച് എല്ലാ കുട്ടികളും പങ്കാളികളാകും. കുട്ടികളിൽ  ആത്മവിശ്വാസം വളർത്താനും പൊതു  വിഷയങ്ങൾ മനസ്സിലാക്കാനും റേഡിയോ സ്റ്റേഷൻ ഉപകരിക്കുന്നതായി പ്രധാനാധ്യാപിക ടി.ഗീത പറഞ്ഞു.