പെരുമ്പിലാവ് ∙ വടക്കേ കരിക്കാട് പാടശേഖരത്തിനോടു ചേർന്ന നെല്ലിക്കുളം പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിച്ച് മീൻ പിടിച്ചിരുന്ന 5 പേരെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു. മീൻപിടിത്തം കാണാനെത്തിയവർ അടക്കം ഒട്ടേറെ പേർ ഇവിടെ കൂട്ടം കൂടി നിന്നിരുന്നു. പൊലീസിനെ കണ്ടപ്പോൾ ബാക്കിയുള്ളവർ ഓടി. കുളം വറ്റിക്കാൻ കൊണ്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരുമ്പിലാവ് ∙ വടക്കേ കരിക്കാട് പാടശേഖരത്തിനോടു ചേർന്ന നെല്ലിക്കുളം പമ്പ് സെറ്റ് ഉപയോഗിച്ച് വറ്റിച്ച് മീൻ പിടിച്ചിരുന്ന 5 പേരെ കുന്നംകുളം പൊലീസ് അറസ്റ്റു ചെയ്തു. മീൻപിടിത്തം കാണാനെത്തിയവർ അടക്കം ഒട്ടേറെ പേർ ഇവിടെ കൂട്ടം കൂടി നിന്നിരുന്നു. പൊലീസിനെ കണ്ടപ്പോൾ ബാക്കിയുള്ളവർ ഓടി. കുളം വറ്റിക്കാൻ കൊണ്ടു വന്നിരുന്ന പമ്പ് സെറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസരവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണു പൊലീസ് എത്തിയത്.

ചാവക്കാട്ട് 40 വാഹനം പിടിച്ചെടുത്തു

ADVERTISEMENT

ചാവക്കാട്∙ ലോക്ക് ഡൗൺ ലംഘിച്ച 40 വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. 6 കേസ് റജിസ്റ്റർ ചെയ്തു. വാഹനം ഓടിച്ചിരുന്നവരുടെ ലൈസൻസും വാഹനത്തിന്റെ റജിസ്ട്രേഷനും റദ്ദ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് എസ്എച്ച്ഒ അനിൽകുമാർ ടി. മേപ്പിള്ളി അറിയിച്ചു. 10 സ്ഥലത്താണ് പൊലീസ് വാഹനങ്ങൾ പരിശോധിക്കുന്നത്. വാഹനങ്ങൾ പിടിച്ചെടുത്ത് വാനിൽ സ്റ്റേഷനിൽ എത്തിക്കുകയാണ്.

രാവിലെയും രാത്രിയിലുമായി മുപ്പതോളം  പൊലീസുകാരാണ് സ്റ്റേഷൻ എസ്എച്ച്ഒ അനിൽകുമാർ ടി.മേപ്പിള്ളി, ക്രൈംബ്രാഞ്ച് സിഐ ഫൈസൽ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തുന്നത്.  അനാവശ്യമായി വാഹനങ്ങളുമായി നിരത്തിലിറങ്ങിയതിനും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനുമാണു  കേസുകൾ.

ഇരിങ്ങാലക്കുട 1, കാട്ടൂർ 4 കേസ്

ഇരിങ്ങാലക്കുട ∙ ലോക് ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിന് ഇരിങ്ങാലക്കുട പൊലീസ് ഒന്നും കാട്ടൂർ പൊലീസ് നാലും കേസുകൾ എടുത്തു. ഇന്നലെ പരിശോധന കർശനമാക്കിയിരുന്നു.

ADVERTISEMENT

3 വ്യാപാരികൾക്ക് എതിരെ  കേസ്

കൊടുങ്ങല്ലൂർ ∙ ലോക് ഡൗൺ ലംഘനത്തിനു 3 വ്യാപാരികൾക്കെതിരെ പൊലീസ് കേസെടുത്തു. എറിയാട് പേബസാറിൽ ബാർബർ ഷോപ്പ് തുറന്നു പ്രവർത്തിപ്പിച്ചതിന് ഉടമ ചുള്ളിപറമ്പിൽ ഹനീഫ(58) , സമയപരിധി കഴിഞ്ഞും കോട്ടപ്പുറത്ത് സ്റ്റേഷനറി കട തുറന്നു പ്രവർത്തിച്ച കോട്ടപ്പുറത്തെ പെരുമ്പിള്ളി പോൾ, മാടവന എംകെഎസ് കട നടത്തുന്ന മാനങ്കേരി സെയ്തുമുഹമ്മദ് എന്നിവർക്കെതിരെയാണു കേസ്.

വാഷ് കണ്ടെത്തി

ചാലക്കുടി ∙ ആന്ത്രയ്ക്കാംപാടത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന പാറമടയുടെ സമീപത്തു നിന്നു 250 ലീറ്റർ വാഷും കോനൂർ  കോട്ടമുറിയിൽ കനാൽ ബണ്ടിൽ കുഴിച്ചിട്ട നിലയിൽ 500 ലീറ്റർ വാഷും  എക്സൈസ് റേഞ്ച് പാർട്ടി കണ്ടെത്തി. ആരെയും പിടികൂടാനായില്ല. എക്സൈസ് ഇൻസ്പെക്ടർ എ. രാധാകൃഷ്ണൻ, പ്രിവന്റീവ് ഓഫിസർമാരായ കെ.വി. ജീസ്മോൻ, കെ.എ. ജയദേവൻ, പി.പി. ഷാജു, സിഎഇഒമാരായ ശ്രീരാജ്, ശ്യാം, രാജേന്ദ്രൻ, സന്തോഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.അനധികൃത മദ്യ നിർമാണവും വിതരണവും ശ്രദ്ധയിൽപ്പെട്ടാൽ അറിയിക്കണമെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ:  0480–2705522.

ADVERTISEMENT

കശാപ്പ്: കേസെടുത്തു

കൊരട്ടി ∙ ലോക്ഡൗൺ നിയന്ത്രണം തെറ്റിച്ച് കശാപ്പു നടത്തിയതിനു 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയിൽ കൂടുതൽ ആളുകൾ വിതരണ കേന്ദ്രത്തിനു സമീപം കൂടിനിൽക്കാനുള്ള സാഹചര്യമുണ്ടാക്കിയതിനും സാംക്രമിക രോഗം പരത്തുന്ന വിധം കച്ചവടം നടത്തിയതിനുമാണു കേസെന്ന് എസ്എച്ച്ഒ ബി.കെ.അരുൺ അറിയിച്ചു.

4 പേർ അറസ്റ്റിൽ

വടക്കാഞ്ചേരി ∙ ലോക്ഡൗൺ ലംഘിച്ചു ബൈക്കിൽ കറങ്ങിനടന്ന 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2 ബൈക്കുകൾ കസ്റ്റഡിയിലെടുത്തു.