ചാലക്കുടി ∙ നഗരസഭ കാരകുളത്തുനാട് 29–ാം വാർഡിൽ പരസ്പരം മത്സരിക്കുന്ന സഹപാഠികളായ കെ.പി.ബാലനും (യുഡിഎഫ്), പി.എ.ബാബുവും (എൽഡിഎഫ്) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർഡിലെ ചായക്കടയിൽ കണ്ടപ്പോൾ പുഞ്ചിരി പൂത്തു. ഇരു രാഷ്ട്രീയ നിലപാടുകൾക്കിടയിലും സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവർ ചായ കുടിച്ചു തിരഞ്ഞെടുപ്പു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ നഗരസഭ കാരകുളത്തുനാട് 29–ാം വാർഡിൽ പരസ്പരം മത്സരിക്കുന്ന സഹപാഠികളായ കെ.പി.ബാലനും (യുഡിഎഫ്), പി.എ.ബാബുവും (എൽഡിഎഫ്) തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർഡിലെ ചായക്കടയിൽ കണ്ടപ്പോൾ പുഞ്ചിരി പൂത്തു. ഇരു രാഷ്ട്രീയ നിലപാടുകൾക്കിടയിലും സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നവർ ചായ കുടിച്ചു തിരഞ്ഞെടുപ്പു പ്രചാരണ തിരക്കുകളിലേക്കു തിരിയുമ്പോൾ പരസ്പരം പറഞ്ഞു; തിരഞ്ഞെടുപ്പു കഴിഞ്ഞാലും നമ്മുടെ കൂട്ട് പഴയതു പോലെ നിലനിൽക്കണം.

തോറ്റാലും ജയിച്ചാലും സൗഹൃദം തുടരണം. ഇരുവരും നഗരസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ആദ്യമായാണ്. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിലാണ് പഠിച്ചത്. കിലോമീറ്ററുകൾക്കപ്പുറത്തെ സ്കൂളിലേക്കു നടന്നു പോയിരുന്നത് രണ്ടു പേരുടെയും ഓർമകളിലുണ്ട്. കിടങ്ങയത്ത് പരമുവിന്റെയും കുഞ്ഞിക്കാളിയുടെയും മകനായ ബാലൻ ഇതേ വാർഡിൽ നിന്നുള്ള സ്ഥാനാർഥിയാണ്. പള്ളത്തുപറമ്പിൽ അപ്പുവിന്റെയും ജാനുവിന്റെയും മകനായ ബാബു തൊട്ടടുത്ത വാർഡിൽ നിന്നുള്ളയാളും. ബാലന്റെ വീട്ടിൽ പത്രം വിതരണം ചെയ്യുന്നതു പത്ര ഏജന്റായ ബാബുവാണ്.