ഗുരുവായൂർ ∙ ദേവസ്വം ആനകളുടെ തൂക്കമറിയാൻ ഇനി അധികം കാത്തിരിക്കേണ്ട.ആനക്കോട്ടയുടെ തെക്കെപറമ്പിൽ പൊന്നാനി റോഡിനോട് ചേർന്ന് തൂക്കം നോക്കുന്ന വേബ്രിജ് സ്ഥാപിച്ചു. 60 ടൺ വരെ ഭാരം അളക്കാൻ കഴിയുന്ന ഉപകരണമാണിത്. 9 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള പിറ്റ് ലെസ് വേബ്രിജിൽ ചുരുങ്ങിയത് 200 കിലോയാണ് തൂക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙ ദേവസ്വം ആനകളുടെ തൂക്കമറിയാൻ ഇനി അധികം കാത്തിരിക്കേണ്ട. ആനക്കോട്ടയുടെ തെക്കെപറമ്പിൽ പൊന്നാനി റോഡിനോട് ചേർന്ന് തൂക്കം നോക്കുന്ന വേബ്രിജ് സ്ഥാപിച്ചു. 60 ടൺ വരെ ഭാരം അളക്കാൻ കഴിയുന്ന ഉപകരണമാണിത്. 9 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള പിറ്റ് ലെസ് വേബ്രിജിൽ ചുരുങ്ങിയത് 200 കിലോയാണ് തൂക്കം ലഭിക്കുക. ലീഗൽ മെട്രോളജി വകുപ്പിന്റെ അനുമതി ലഭിച്ചാൽ പ്രവർത്തനം ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ആനകളുടെ തീറ്റയ്ക്കായി ലോറിയിലെത്തുന്ന പനമ്പട്ടയുടെ തൂക്കം നോക്കാനും ഫീസ് വാങ്ങി സ്വകാര്യ വാഹനങ്ങളുടെ തൂക്കം നോക്കാനും ഇത് ഉപകരിക്കും. മതിൽ പൊളിച്ച് വാഹനങ്ങൾക്ക് കയറാവുന്ന വിധം ചുറ്റും കോൺക്രീറ്റ് ചെയ്യും. ആനക്കോട്ടയിലുണ്ടായിരുന്ന വേബ്രിജ് 4 വർഷം മുൻപ് കേടുവന്നു. ആനകളുടെ സുഖചികിത്സ തുടങ്ങുന്നതിനു മുൻപും ശേഷവും തൂക്കമെടുത്ത് സൂക്ഷിക്കുന്ന പതിവ് ഇതു മൂലം മുടങ്ങി. മദപ്പാട് കഴിഞ്ഞ ആനകളുടെയും രോഗബാധിതരായ ആനകളുടെയും തൂക്കം രേഖപ്പെടുത്താനും കഴിയാറില്ലായിരുന്നു.