പട്ടിക്കാട്∙ദേശീയപാതയിൽ വഴക്കുംപാറയിൽ കുതിരാൻ കയറ്റത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി വീടിന്റെ കിടപ്പുമുറിയിലേക്കു ഇടിച്ചു കയറി. മുത്തശ്ശിയും കൊച്ചുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ നിന്ന് തെന്നിമാറി,150 മീറ്റർ അകലെ 15 അടി താഴ്ചയിലുള്ള മുട്ടം തോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണു ലോറി ഇടിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടിക്കാട്∙ദേശീയപാതയിൽ വഴക്കുംപാറയിൽ കുതിരാൻ കയറ്റത്തിൽ നിയന്ത്രണം വിട്ട ചരക്കു ലോറി വീടിന്റെ കിടപ്പുമുറിയിലേക്കു ഇടിച്ചു കയറി. മുത്തശ്ശിയും കൊച്ചുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ നിന്ന് തെന്നിമാറി,150 മീറ്റർ അകലെ 15 അടി താഴ്ചയിലുള്ള മുട്ടം തോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണു ലോറി ഇടിച്ചു കയറിയത്. വൈദ്യുത കമ്പികൾ തകർത്ത ശേഷമാണ് വീടിന്റെ ചുമരുകളും ജനലുകളും തകർത്തു കിടപ്പുമുറിയിലേക്കു ലോറി പാഞ്ഞുകയറിയത്.

രാത്രി 11.30 നായിരുന്നു സംഭവം. മുറിയിൽ ഉറങ്ങുകയായിരുന്ന,മത്തായിയുടെ ഭാര്യ സോഫി (60)കൊച്ചുമകൾ ഇതൾ(6) എന്നിവരുടെ സമീപത്തായി ലോറി ഇടിച്ചുനിന്നു. മുറിയിലുണ്ടായിരുന്ന അലമാര മറിഞ്ഞു വീണെങ്കിലും അലമാരയ്ക്കും കട്ടിളയ്ക്കും ഇടയിൽ ആയതിനാൽ ഇരുവർക്കും സാരമായ പരുക്കേറ്റില്ല.    ലോറി ഡ്രൈവർ തഞ്ചാവൂർ  സ്വദേശി ഷൺമുഖനു കാലിനു പരുക്കേറ്റു. നാട്ടുകാരും പൊലീസും ഏറെനേരം ശ്രമിച്ചാണു ഷൺമുഖനെ ക്യാബിനിൽ നിന്ന് വെളിയിൽ എത്തിച്ചത്. തമിഴ്നാട്ടിൽ നിന്ന് ഉരുക്കുപാളികളുമായി എത്തിയതാണ്  ലോറി. വൈദ്യുതി കമ്പികളിൽ ലോറി ഇടിച്ചതോടെ പ്രദേശത്ത് വൈദ്യുതി ബന്ധവും ഇല്ലാതായി.