ഗുരുവായൂർ ∙പഴയകാല കേരളത്തിൽ എഴുതി സൂക്ഷിക്കാനുള്ള ഏക മാധ്യമം ആയിരുന്ന താളിയോല, എഴുത്ത് അയയ്ക്കാനുള്ള കവറിൽ സ്ഥാനം പിടിച്ചു. തപാൽ വകുപ്പ് ‘താളിയോല ലിഖിതങ്ങൾ’ മുദ്രണം ചെയ്ത സ്പെഷൽ കവർ പുറത്തിറക്കി. കവറിനു പുറത്ത് യഥാർഥ താളിയോല പതിപ്പിച്ചിട്ടുണ്ട്. ഇതിൽ മലയാളം അടക്കം 3 ഭാഷകളിൽ ‘തപാൽ’ എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ∙പഴയകാല കേരളത്തിൽ എഴുതി സൂക്ഷിക്കാനുള്ള  ഏക മാധ്യമം ആയിരുന്ന താളിയോല, എഴുത്ത് അയയ്ക്കാനുള്ള കവറിൽ സ്ഥാനം പിടിച്ചു. തപാൽ വകുപ്പ് ‘താളിയോല ലിഖിതങ്ങൾ’ മുദ്രണം ചെയ്ത സ്പെഷൽ കവർ പുറത്തിറക്കി. കവറിനു പുറത്ത് യഥാർഥ താളിയോല പതിപ്പിച്ചിട്ടുണ്ട്. ഇതിൽ മലയാളം അടക്കം 3 ഭാഷകളിൽ ‘തപാൽ’ എന്ന് എഴുതിയിട്ടുണ്ട്.

താളിയോല ഗ്രന്ഥങ്ങളെ കുറിച്ചുള്ള പഠനം പ്രോത്സാഹിപ്പിക്കാനും ഈ ഗ്രന്ഥങ്ങളിലെ പൗരാണിക അറിവുകൾ ആധുനിക സമൂഹത്തിന് പ്രയോജനപ്പെടുത്താനും സന്ദേശം നൽകുകയാണ് ലക്ഷ്യം. കേരള പോസ്റ്റൽ സർക്കിൾ രൂപകൽപന ചെയ്ത താളിയോല സ്പെഷൽ കവർ ഗുരുവായൂർ പോസ്റ്റ് ഓഫിസിൽ തപാൽ വകുപ്പ് സെക്രട്ടറിയും പോസ്റ്റൽ ബോർഡ് ചെയർമാനും ആയ പ്രദീപ്തകുമാർ ബിസോയ് പ്രകാശനം ചെയ്തു.

ADVERTISEMENT

കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ വി. രാജരാജൻ ഏറ്റുവാങ്ങി. മധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസ്, മധ്യമേഖല ഡയറക്ടർ അർച്ചന ഗോപിനാഥ് എന്നിവർ പങ്കെടുത്തു.