കൊടുങ്ങല്ലൂർ ∙ ഭരണിയോടനുബന്ധിച്ചുള്ള പ്രധാന ചടങുകളിലൊന്നായ കോഴിക്കല്ല് മൂടൽ ഇന്നു 11ന് നടക്കും. വടക്കേ മലബാറിൽ നിന്നുള്ള തച്ചോളി തറവാട്ടുകാരും കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരുമാണ് ചടങ്ങിന്റെ അവകാശികൾ. കോവിഡ് പശ്ചാത്തലത്തിൽ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂന്നു ഗേറ്റുകൾ അടച്ചു. വടക്കേ നടയിലൂടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂർ ∙ ഭരണിയോടനുബന്ധിച്ചുള്ള പ്രധാന ചടങുകളിലൊന്നായ കോഴിക്കല്ല് മൂടൽ  ഇന്നു 11ന് നടക്കും. വടക്കേ മലബാറിൽ നിന്നുള്ള തച്ചോളി തറവാട്ടുകാരും കൊടുങ്ങല്ലൂർ ഭഗവതി വീട്ടുകാരുമാണ് ചടങ്ങിന്റെ അവകാശികൾ. കോവിഡ് പശ്ചാത്തലത്തിൽ  ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂന്നു ഗേറ്റുകൾ അടച്ചു. വടക്കേ നടയിലൂടെ മാത്രമെ അവകാശികൾക്കു പ്രവേശനം അനുവദിക്കുകയുള്ളൂ. ഭക്തരെ ക്ഷേത്ര കവാടത്തിൽ നിന്നു തിരിച്ചയയ്ക്കും.

പൊലീസ് പ്രത്യേക സുരക്ഷയൊരുക്കും. ഭരണി ഭക്തർക്കു മുറികൾ നൽകരുതെന്നു ലോഡ്ജ് നടത്തിപ്പുകാർക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. ക്ഷേത്ര പരിസരത്തു പാർക്കിങ് അനുവദിക്കില്ല. പരിസരത്തെ ചെറുകിട വ്യാപാരികൾ ദേവസ്വം അധികൃതരുടെ നിർദേശ പ്രകാരം കച്ചവടം നിർത്തി.ഭരണിക്കെത്തുന്ന ഭക്തർ കൊടുങ്ങല്ലൂരിലും സമീപത്തും  താമസിക്കുന്നതു പതിവാണ്.

ADVERTISEMENT

ഇതൊഴിവാക്കാൻ വീടുകൾക്കു നിർദേശം നൽകി. ജില്ലാ റൂറൽ പൊലീസ് മേധാവി ജി. പൂങ്കുഴലി,ഡിവൈഎസ്പി യു. പ്രേമൻ, ഇൻസ്പെക്ടർ സോണി മത്തായി, എസ്ഐ മുഹമ്മദ് റഫീക്ക് എന്നിവർ ക്ഷേത്രത്തിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ സുനിൽ കർത്ത, ദേവസ്വം മാനേജർ എം.ആർ. മിനി എന്നിവരുമായി പൊലീസ് ചർച്ച നടത്തി.