കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8 ന് ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ( പി. ഭാസ്കരൻ സ്മാരക സ്കൂൾ )നടന്നു. 295 ബൂത്തുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്തു. ശൃംഗപുരം സ്കൂളിൽ 28 കൗണ്ടറുകൾ പ്രവർത്തിപ്പിച്ചാണു വിതരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുങ്ങല്ലൂരിൽ 295 ബൂത്ത്

കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8 ന് ശൃംഗപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ( പി. ഭാസ്കരൻ സ്മാരക സ്കൂൾ )നടന്നു. 295 ബൂത്തുകളിലേക്കുള്ള സാമഗ്രികൾ വിതരണം ചെയ്തു. ശൃംഗപുരം സ്കൂളിൽ 28 കൗണ്ടറുകൾ പ്രവർത്തിപ്പിച്ചാണു വിതരണം സുഗമമാക്കിയത്. കോവിഡ് പ്രോട്ടകോൾ പ്രകാരമാണു കൗണ്ടറുകൾ സജ്ജീകരിച്ചത്. എങ്കിലും തിരക്ക് നിയന്ത്രണാതീതമായിരുന്നു.

ADVERTISEMENT

ഉച്ചയ്ക്ക് 2 നകം പോളിങ് സാമഗ്രികൾ സ്കൂളിൽ നിന്നു ബൂത്തുകളിലേക്ക് കൈമാറി. ഇവിഎം മെഷീനുകൾ പ്രിസൈഡിങ് ഓഫിസറും പോളിങ് ഓഫിസറും നേരിട്ടു കൈപ്പറ്റി. ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികളോടൊപ്പം കോവിഡ് പ്രോട്ടകോൾ പ്രകാരം വോട്ടർമാർക്കു നൽകേണ്ട സാനിറ്റൈസർ, ഉദ്യോഗസ്ഥർക്കു ഉപയോഗിക്കേണ്ട മാസ്ക്, ഗ്ലൗസ്, വോട്ടർമാരുടെ കൈകൾ അണുവിമുക്തമാക്കുന്നതിനു ഹാൻഡ് വാഷ് സൗകര്യം എന്നിവയും ഉദ്യോഗസ്ഥർക്കു വേണ്ടി പിപിഇ കിറ്റും പോളിങ് സാമഗ്രികളോടൊപ്പം വിതരണം ചെയ്തു.

പോളിങ് സാമഗ്രികൾ എത്തിയതിനു ശേഷം 1 മുതൽ 15 വരെ ബൂത്തുകളുടെ ചുമതലയുള്ള സെക്ടറൽ ഓഫിസർമാർ ബൂത്തുകളിൽ പരിശോധന നടത്തി. വരണാധികാരി ഗ്രാമ വികസന വകുപ്പ് അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ എസ്. ശ്യാമലക്ഷ്മി, തഹസിൽദാർ എം.സി. ജ്യോതി നേതൃത്വം നൽകി.

ADVERTISEMENT

 സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വരി

പോളിങ് ബൂത്തുകളിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വരി ഉണ്ടാകും. ഭിന്നശേഷിക്കാർക്കും 80 നു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേക പരിഗണന നൽകും. വരിയിൽ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നിൽക്കേണ്ട സ്ഥലം മുൻകൂട്ടി അടയാളപ്പെടുത്തി. വോട്ടർമാർ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വൊളന്റിയർമാരെ നിയോഗിച്ചു.

ADVERTISEMENT

കോവിഡ് പ്രോട്ടകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ ബൂത്തിലേക്കും പ്രോട്ടകോൾ ഓഫിസറെ നിയമിച്ചു. ഓരോ ബൂത്തിലും 1000 വോട്ടർമാരിൽ അധികരിക്കാതെയുള്ള സംവിധാനമാണുള്ളത്. ബൂത്തുകളിലേക്ക് ആവശ്യമായ മാസ്‌കുകളും  ഗ്ലൗസുകളും എത്തിച്ചു. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീര താപനില 37 ഡിഗ്രി സെൽഷ്യസിൽ കൂടുതലാണെങ്കിൽ 3 തവണ താപനില പരിശോധിക്കും.