വേലൂർ∙ തലക്കോട്ടുകര വിദ്യാ എൻജിനീയറിങ് കോളജിൽ കോവിഡ് രോഗികൾക്ക് ചികിത്സാ കേന്ദ്രമൊരുക്കി വേലൂർ ഗ്രാമ പഞ്ചായത്ത്. കോളജിലും സമീപത്തെ ഹോസ്റ്റലുകളിലുമായി 250 മുറികളിലായി 500 കിടക്കളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ചികിത്സാ കേന്ദ്രമൊരുക്കിയിട്ടുള്ളത്. വേലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേലൂർ∙ തലക്കോട്ടുകര വിദ്യാ എൻജിനീയറിങ് കോളജിൽ കോവിഡ് രോഗികൾക്ക് ചികിത്സാ കേന്ദ്രമൊരുക്കി വേലൂർ ഗ്രാമ പഞ്ചായത്ത്. കോളജിലും സമീപത്തെ ഹോസ്റ്റലുകളിലുമായി 250 മുറികളിലായി 500 കിടക്കളും അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാണ് ചികിത്സാ കേന്ദ്രമൊരുക്കിയിട്ടുള്ളത്. വേലൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് 2 ദിവസം കൊണ്ട് ചികിത്സാസൗകര്യങ്ങൾ തയാറാക്കിയിട്ടുള്ളത്. 

പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും നടത്തിയ കോവിഡ് പരിശോധനകളിൽ പോസിറ്റീവായ രോഗികൾ ക്രമാതീതമായി വർധിച്ചതിനെ തുടർന്നാണ് പഞ്ചായത്തിലെ 15ാം വാർഡിൽ ഉൾപ്പെട്ട വിദ്യാ എൻജിനീയറിങ് കോളജ് ചികിത്സയ്ക്കായി തുറന്നു കൊടുക്കുന്നത്. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലും വിദ്യാ കോളജ് കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുത്തിരുന്നു.

ADVERTISEMENT

കുന്നംകുളം താലൂക്ക് അധികൃതരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി വേണ്ട നിർദേശങ്ങൾ നൽകി. മെഡിക്കൽ ഓഫിസർ ഡോ.സി.സി.സെബിന്റെ  നേതൃത്വത്തിലാണ് രോഗികൾക്ക് ചികിത്സ നൽകുക. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി, സ്ഥിരം സമിതി അധ്യക്ഷൻ സി.എഫ്.ജോയ്,വാർഡ് അംഗം ബിന്ദു ശർമ എന്നിവർ നേതൃത്വം നൽകി.