ചേലക്കര∙ മകന്റെ വിജയം തനിക്ക് ഉറപ്പായിരുന്നെന്നു ചേലക്കരയിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ അമ്മ ചിന്ന കൊച്ചുണ്ണി. മകന്റെ വിജയം ഉറപ്പായിരുന്നെങ്കിലും ഇന്നലെ രാവിലെ മുതൽ ടിവിയുടെ മുന്നിലിരുന്ന ചിന്ന കേരളത്തിൽ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കിയ ശേഷമാണു വീടു വിട്ടു പുറത്തേക്കിറങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാട്ടുകാരന്റെ 5–ാം വിജയം ഉറപ്പായതോടെ അയൽക്കാരുടെ ആഘോഷം പടക്കം പൊട്ടിച്ചു പ്രകടിപ്പിച്ചു തുടങ്ങിയപ്പോഴാണു ചിന്ന ടിവിക്കു മുന്നിൽ നിന്നെഴുന്നേറ്റത്. ഉടുമ്പൻചോലയിൽ എം.എം. മണി വൻ ഭൂരിപക്ഷത്തിൽ മുന്നേറുന്നതു ടിവിയിൽ കണ്ടറിഞ്ഞപ്പോൾ ഇടുക്കിയിലെ പഴയ തോട്ടം തൊഴിലാളിയായ ചിന്നയുടെ സന്തോഷം ഇരട്ടിയായി. താഴേത്തട്ടിലുള്ളവർക്കു പാർട്ടി നൽകുന്ന പരിഗണനയും പിന്തുണയും ചിന്ന പതിറ്റാണ്ടുകളായി കണ്ടറിയുന്നതാണ്.

ADVERTISEMENT

മകൻ രാധാകൃഷ്ണന്റെ വിജയത്തിൽ പതിവുപോലെ തന്നെ അമിതാഹ്ലാദം പ്രകടിപ്പിക്കാത്ത ചിന്നയുടെ മുഖത്ത് എൽഡിഎഫ് മുന്നേറ്റത്തിലുള്ള സന്തോഷം പ്രകടവുമായിരുന്നു. കോവിഡ് വ്യാപനം മൂലം കണ്ടെയ്ൻമെന്റ് സോണായ പഞ്ചായത്തിൽ തോന്നൂർക്കരയിലെ വീട്ടിൽ മകൾ രജനി, മരുമകൻ രമേഷ്, കൊച്ചുമകൻ അതുൽ എന്നിവർക്കൊപ്പമിരുന്നാണു ചിന്ന മകന്റെ വിജയം ടിവിയിൽ കണ്ടത്. വിജയശ്രീലാളിതനായി മകൻ വരാൻ നേരമേറെ ഇരുട്ടുമെന്നതു മാത്രമായിരുന്നു ചിന്നയുടെ സങ്കടം.