മണ്ണുത്തി ∙ ട്രിപ്പിൾ ലോക് ഡൗണിനിടയിലും മണ്ണുത്തി –വടക്കഞ്ചേരി ദേശീയപാത നിർമാണം തുടരുന്നു.4 സ്ഥലങ്ങളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. പീച്ചി റോഡ് ജംക്‌ഷനിലും പട്ടിക്കാട്ടും അടിപ്പാത നിർമാണം, വഴുക്കും പാറയിൽ മേൽപാതയുടെ ജോലികൾ, കുതിരാൻ തുരങ്ക മുഖത്തെ കല്ലും മണ്ണും നീക്കൽ , രണ്ടാമത്തെ തുരങ്കത്തിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണുത്തി ∙ ട്രിപ്പിൾ ലോക് ഡൗണിനിടയിലും മണ്ണുത്തി –വടക്കഞ്ചേരി ദേശീയപാത നിർമാണം തുടരുന്നു. 4 സ്ഥലങ്ങളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. പീച്ചി റോഡ് ജംക്‌ഷനിലും പട്ടിക്കാട്ടും അടിപ്പാത നിർമാണം, വഴുക്കും പാറയിൽ മേൽപാതയുടെ ജോലികൾ, കുതിരാൻ തുരങ്കമുഖത്തെ കല്ലും മണ്ണും നീക്കൽ, രണ്ടാമത്തെ തുരങ്കത്തിനു ഉള്ളിലെ കോൺക്രീറ്റ് ജോലികൾ എന്നിവയാണ് ഇന്നലെയും തുടർന്നത്. കുതിരാൻ തുരങ്ക മുഖത്തെ മണ്ണും കല്ലും നീക്കുന്ന ജോലികൾ ഇന്നു പൂർത്തിയാകും.

ഇതോടെ ആംബുലൻസുകൾക്കും ഓക്സിജൻ വാഹനങ്ങൾക്കും അടിയന്തര ഘട്ടത്തിൽ കുതിരാൻ തുരങ്കത്തിലൂടെ കടന്നുപോകാനാകും. പീച്ചി റോഡ് ജംക്‌ഷനിലെ അടിപ്പാതയുടെ പാർശ്വ ഭിത്തി നിർമാണം ഈയാഴ്ച പൂർത്തിയാകും. കലുങ്കുകളുടെ നിർമാണവും അടിപ്പാതയുടെ 400 മീറ്റർ നീളത്തിൽ പാർശ്വഭിത്തികൾക്കു നടുവിൽ മണ്ണു നിറയ്ക്കുന്ന ജോലിയും നടക്കുന്നുണ്ട്. വഴുക്കുംപാറയിൽ മേൽ പാതയുടെ കോൺക്രീറ്റിങ്ങിനു വേണ്ടിയുള്ള കമ്പികൾ കെട്ടുകയാണ് ഇപ്പോൾ ചെയ്യുന്നത്.

ADVERTISEMENT

പട്ടിക്കാട് സെന്ററിൽ അടിപ്പാതയ്ക്കു മുകളിലെ ഒരു ഭാഗം ടാറിങ് നടത്തി. അടിപ്പാതയുടെ കിഴക്കുഭാഗത്ത് 200 മീറ്ററാണ് ടാറിങ് നടത്തിയത്. പട്ടിക്കാട് പീച്ചി റോഡ് ജംക്‌ഷനിലും 400 മീറ്റർ ദൂരത്തിനിടയിൽ 2 അടിപ്പാതകളുണ്ട്. ഇവയ്ക്കു മുകളിലൂടെയാണ് ഒരു കിലോമീറ്ററോളം നീളത്തിൽ ദേശീയപാത കടന്നുപോകുന്നത്. അടിപ്പാതകൾക്കു നടുവിലും മറ്റു 2 ഭാഗത്തും മണ്ണു നിറച്ചാണ് പാത ഒരുക്കുന്നത്. ഇത് 50 ശതമാനവും പൂർത്തിയായി.