തൃശൂർ ∙ നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ ബവ്റിജസ് കോർപറേഷന്റെ കുരിയച്ചിറ വെയർഹൗസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പരാതിയിൽ ഉന്നയിക്കപ്പെട്ട 2 താത്കാലിക ലേബലിങ് തൊഴിലാളികളുടെ നിയമനം അനധികൃതമാണെന്നു കണ്ടെത്തി. നിയമന ഉത്തരവോ രേഖകളോ ഹാജരാക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. സ്ഥിരപ്പെടുത്തിയ 30ൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട പരാതിയിൽ ബവ്റിജസ് കോർപറേഷന്റെ കുരിയച്ചിറ വെയർഹൗസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. പരാതിയിൽ ഉന്നയിക്കപ്പെട്ട 2 താത്കാലിക ലേബലിങ് തൊഴിലാളികളുടെ നിയമനം അനധികൃതമാണെന്നു കണ്ടെത്തി. നിയമന ഉത്തരവോ രേഖകളോ ഹാജരാക്കാൻ അധികൃതർക്കു കഴിഞ്ഞില്ല. സ്ഥിരപ്പെടുത്തിയ 30ൽ എട്ടു പേരുടെ നിയമനത്തിലെ ക്രമക്കേടു സംബന്ധിച്ച പരാതിയാണ് മറ്റൊന്ന്.  ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ശേഖരിച്ചതായും റിപ്പോർട്ട് ഇന്നു വിജിലൻസ് ഡയറക്ടർക്ക് അയയ്ക്കുമെന്നും  സിഐ പി.എസ്.സുനിൽകുമാർ പറഞ്ഞു. 

ജില്ലാ എംപ്ലോയ്മെന്റ് ഓഫിസിലെ ഉദ്യോഗസ്ഥൻ വി.എം.ഹംസയുടെ നേതൃത്വത്തിലാണു ഫയലുകൾ പരിശോധിച്ചത്. വിജിലൻസ് എഎസ്ഐ സി.ആർ.ആമോദ്, സീനിയർ സിപിഒ വി.എസ്.സന്ധ്യ എന്നിവരും പങ്കെടുത്തു.    വയസ്സു തിരുത്തി വിദേശ മദ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) സംസ്ഥാന ഭാരവാഹിയും മറ്റു 4 ജീവനക്കാരും സേവന കാലാവധി നീട്ടിയത്, അനധികൃതമായി 7 പേരെ സ്ഥിരപ്പെടുത്തിയത് എന്നിവയിൽ നൽകിയ പരാതികളിലും വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഉന്നത ഇടപെടലിനെ തുടർന്ന് ഈ അന്വേഷണം നിലച്ചതായി പരാതിക്കാരൻ ടി. മോഹനചന്ദ്രൻ ആരോപിച്ചു.