തൃശൂർ ∙ 2500 ചതുരശ്രയടി വരെ വല‍‌ുപ്പമുള്ള വീടുള്ളവർ, ആഡംബരക്കാറുകൾ സ്വന്തമായി ഉള്ളവർ, വിദേശത്തു ജീവിക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ.. ഇങ്ങനെയുള്ള 177 പേരുടെ വീടുകളിൽ ഉപയോഗിക്കുന്നത് സബ്സിഡി (മുൻഗണനാ വിഭാഗം) റേഷൻ കാർഡുകൾ. പാവങ്ങൾക്കു സർക്കാർ നൽകുന്ന സൗജന്യ റേഷനും മറ്റും അനർഹമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ 2500 ചതുരശ്രയടി വരെ വല‍‌ുപ്പമുള്ള വീടുള്ളവർ, ആഡംബരക്കാറുകൾ സ്വന്തമായി ഉള്ളവർ, വിദേശത്തു ജീവിക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ.. ഇങ്ങനെയുള്ള 177 പേരുടെ വീടുകളിൽ ഉപയോഗിക്കുന്നത് സബ്സിഡി (മുൻഗണനാ വിഭാഗം) റേഷൻ കാർഡുകൾ. പാവങ്ങൾക്കു സർക്കാർ നൽകുന്ന സൗജന്യ റേഷനും മറ്റും അനർഹമായി കൈപ്പറ്റുന്ന ഇവരിൽ നിന്നായി ആകെ 10 ലക്ഷം രൂപയോളം പിഴ ഈടാക്കാൻ നോട്ടിസ് നൽകി. അർഹതയില്ലാത്തവർ കൈവശം വച്ച് ഉപയോഗിക്കുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യാൻ പൊതുവിതരണ വകുപ്പ് പലവട്ടം അവസരം നൽകിയിരുന്നു.

ജില്ലയിൽ 10,395 പേരാണ് ഈ സൗകര്യം ഉപയോഗിച്ചു കാർഡുകൾ സറണ്ടർ ചെയ്തത്. ഇതിൽ 806 പേർ ഉപയോഗിച്ചിരുന്നത് എഎവൈ (മഞ്ഞ) കാർഡുകളാണ്. അതിദാരിദ്ര്യം അനുഭവിക്കുന്നവർക്കു സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നത് ഈ കാർഡ് വഴിയാണ്. ബിപിഎൽ വിഭാഗത്തിലുള്ളവർക്കുള്ള 5143 പിഎച്ച്എച്ച് കാർഡ് (പിങ്ക്), എപിഎൽ വിഭാഗത്തിലുള്ളവർക്കുള്ള 4446 എൻപിഎസ് കാർഡ് (നീല) എന്നിവയും സറണ്ടർ ചെയ്യപ്പെട്ടു.

ADVERTISEMENT

സാമ്പത്തികമായി അതീവ പിന്നാക്കാവസ്ഥയിലുള്ള ഒട്ടേറെപ്പേർ മുൻഗണനാ വിഭാഗം റേഷൻ കാർഡിനു വേണ്ടി അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടെയാണ് ഇപ്പോഴും അനർഹർ സൗജന്യ ധാന്യങ്ങൾ കൈപ്പറ്റുന്നതെന്നു ജില്ലാ സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫിസർമാരായ ഐ.വി. സുധീർ കുമാർ, സൈമൺ ജോസ്, കെ.പി. ഷഫീർ എന്നിവരുടെ നേതൃത്വത്തിൽ 12 അംഗ റേഷനിങ് ഇൻസ്പെക്ടർമാരുടെ സംഘമാണു പരിശോധന നടത്തിയത്. ആരെങ്കിലും അനർഹമായി മുൻഗണനാ വിഭാഗം കാർഡ് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിൽ ജില്ലാ സപ്ലൈ ഓഫിസറെ അറിയിക്കാം. -91885 27322

തട്ടിച്ചാൽ കാശുപോകും

ADVERTISEMENT

സബ്സിഡി ഭക്ഷ്യധാന്യങ്ങൾ അനർഹമായി വാങ്ങുകയാണെന്നു കണ്ടാൽ ധാന്യത്തിന്റെ വിപണിമൂല്യം അനുസരിച്ചുള്ള പിഴ ഈടാക്കും. അരി കിലോയ്ക്ക് 40 രൂപ വീതവും ഗോതമ്പ് കിലോയ്ക്ക് 29 രൂപ വീതവും പഞ്ചസാര കിലോയ്ക്ക് 35 രൂപ വീതവും ആട്ട കിലോയ്ക്ക് 36 രൂപ വീതവും മണ്ണെണ്ണ ലീറ്ററിന് 85 രൂപ വീതവും പിഴ ഈടാക്കും. എത്രതവണ അനർഹമായി റേഷൻ വാങ്ങിയോ, അത്രയും തവണത്തെ തുകയാണു നൽകേണ്ടിവരിക.