തൃശൂർ ∙ അടിയന്തരാവസ്ഥക്കാലത്ത് മർദനവും ജയിൽവാസവും അനുഭവിച്ചവർ ആ കറുത്ത ദിനങ്ങളുടെ ഓർമകളുമായി സംഗമിച്ചു. ആശയത്തിനോ രാഷ്ട്രീയ അഭിപ്രായത്തിനോ വേണ്ടി ശബ്ദമുയർത്തിയെങ്കിൽ മാത്രമേ രാജ്യം മുന്നോട്ടുപോകൂവെന്ന് എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.കെ. പ്രേംനാഥ് പറഞ്ഞു. എൽജെഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ അടിയന്തരാവസ്ഥക്കാലത്ത് മർദനവും ജയിൽവാസവും അനുഭവിച്ചവർ ആ കറുത്ത ദിനങ്ങളുടെ ഓർമകളുമായി സംഗമിച്ചു. ആശയത്തിനോ രാഷ്ട്രീയ അഭിപ്രായത്തിനോ വേണ്ടി ശബ്ദമുയർത്തിയെങ്കിൽ മാത്രമേ രാജ്യം മുന്നോട്ടുപോകൂവെന്ന് എൽജെഡി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.കെ. പ്രേംനാഥ് പറഞ്ഞു. എൽജെഡി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശയങ്ങൾ ഇല്ലാതാകുന്ന ദുരവസ്ഥയും ചരിത്രത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും മൂല്യശോഷണവുമാണ് രാഷ്ട്രീയവും സാമൂഹികവുമായി നേരിടുന്ന വിപത്തെന്നും  അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവർക്ക് മറ്റു സംസ്ഥാനങ്ങൾ പെൻഷൻ ഏർപ്പെടുത്തിയപ്പോഴും ഇടതുപക്ഷം പലതവണ ഭരിച്ച കേരളത്തിൽ അതിനായിട്ടില്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി ആവശ്യപ്പെട്ടു. മോഹനൻ അന്തിക്കാട്, സി.കെ.വിജയരാഘവൻ, വേണാട് വാസുദേവൻ എന്നിവരെ ആദരിച്ചു. അഡ്വ.വി.എൻ.നാരായണൻ, വിൻസന്റ് പുത്തൂർ, എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്കരൻ, ജില്ലാ പഞ്ചായത്തംഗം റഹിം വീട്ടിപ്പറമ്പിൽ, ജെയ്സൺ മാണി, കെ.സി. വർഗീസ്, ഐ.എ. റപ്പായി എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

ബിജെപി

നെഹ്റു കുടുംബം നിയമത്തിന് അതീതരാണെന്ന കോൺഗ്രസ് നിലപാടു ജനാധിപത്യത്തിനു ഭീഷണിയെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധ സമര വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ടി.എസ്. നീലാംബരൻ, വിൻസന്റ് പുത്തൂർ, ജസ്റ്റിൻ ജേക്കബ്, എൻ.ആർ. റോഷൻ, കെ.വി. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.

ജെപി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടത്തിയ അടിയന്തരാവസ്ഥാ വിരുദ്ധ കൂട്ടായ്മ ചിന്തകനും എഴുത്തുകാരനുമായ കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു
ADVERTISEMENT

ജെപി ഫോറം

ജെപി ഫോറത്തിന്റെ നേതൃത്വത്തിൽ അടിയന്തരാവസ്ഥ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. എഴുത്തുകാരൻ കെ. അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. പി.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. യൂജിൻ മോറേലി, വി.എൻ. നാരായണൻ, ഐ.എ. റപ്പായി, ഷീബ ബാബു പി.ഒ. അബ്ദുൽ മുത്തലിഫ്, ജോസ് സി. ജേക്കബ് എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

കിസാൻ ജനത

കിസാൻ ജനതയുടെ നേതൃത്വത്തിൽ അടിയന്തരാ വസ്ഥ വിരുദ്ധദിനം ആചരിച്ചു. ജനതാദൾ (എസ്) ദേശീയ കൗൺസിൽ അംഗം ജോസ് പൈനാടത്ത് ഉദ്ഘാടനം ചെയ്തു. കിസാൻ ജനത ജില്ലാ പ്രസിഡന്റ് കെ.വി.ശിവദാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.എസ്.അരവിന്ദാക്ഷൻ, പി.ഡി.ജയപ്രകാശൻ, വി.ജി.സതീശൻ എന്നിവർ പ്രസംഗിച്ചു.

ജനതാദൾ (എസ്)

തൃശൂർ ∙ ജനതാദൾ (എസ്) ജില്ലാ കമ്മിറ്റിയുടെ അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം പാർലമെന്ററി പാർട്ടി ചെയർമാൻ കെ.എസ്. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ടി.ജോഫി അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസമനുഭവിച്ച മോഹനൻ അന്തിക്കാട്, ഡേവിസ് കോക്കാട്ട്, ജോൺ വാഴപ്പിള്ളി, രാഘവൻ മുളങ്ങാടൻ എന്നിവരെ ആദരിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ബിജു കൊച്ചുപോൾ, പ്രിജു ആന്റണി, ജോസ് കുഴുപ്പിൽ, മണി അറയ്ക്കൽ, ആന്റണി ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.