വരന്തരപ്പിള്ളി ∙ ഇന്നലെ പുലർച്ചെ കൊരനൊടി, പയ്യാക്കാര ഭാഗങ്ങളിൽ 3 കാട്ടാനകളിറങ്ങി. ജനവാസമേഖലയായ ഇവിടെ കാട്ടാനകളെ കണ്ടെത്തുന്നത് ആദ്യമായാണ്. കുട്ടൻചിറ പാടശേഖരത്തിനു സമീപത്തെ പറമ്പുകളിലും നാശനഷ്ടം വരുത്തിയിട്ടുണ്ട്. ഒട്ടേറെ തെങ്ങ്, കമുക് തുടങ്ങി കൃഷികൾ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പകൽ മുഴുവനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരന്തരപ്പിള്ളി ∙ ഇന്നലെ പുലർച്ചെ കൊരനൊടി, പയ്യാക്കാര ഭാഗങ്ങളിൽ 3 കാട്ടാനകളിറങ്ങി. ജനവാസമേഖലയായ ഇവിടെ കാട്ടാനകളെ കണ്ടെത്തുന്നത് ആദ്യമായാണ്. കുട്ടൻചിറ പാടശേഖരത്തിനു സമീപത്തെ പറമ്പുകളിലും നാശനഷ്ടം വരുത്തിയിട്ടുണ്ട്. ഒട്ടേറെ തെങ്ങ്, കമുക് തുടങ്ങി കൃഷികൾ നശിപ്പിച്ചിട്ടുണ്ട്. ഇന്നലെ പകൽ മുഴുവനും നാട്ടുകാരും വനപാലകരും കാട്ടാനകൾക്കു പിറകെ ആയിരുന്നു.

വരന്തരപ്പിള്ളി സെന്ററിനോട് ചേർന്നുള്ള കോരനൊടിയിൽ കാട്ടാനകളെത്തിയതോടെ നാട്ടുകാർ ഭീതിയിലാണ്. പകൽ സമയങ്ങളിൽ കാട്ടിലേക്ക് ഓടിക്കാൻ ശ്രമിച്ചാൽ ആനകൾ, നിറയെ വീടുകളുള്ള ഭാഗത്തേക്ക് തിരിയുമോയെന്ന് ആശങ്കയുണ്ടെന്ന് വനപാലകർ പറഞ്ഞു. രാത്രിയിൽ ആനകളെ കാടു കയറ്റാനുള്ള ശ്രമം തുടരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ADVERTISEMENT

അതേസമയം, വനാതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ഇറങ്ങുമ്പോൾ വനപാലകർ നിസംഗത പാലിച്ചതാണ് ജനവാസ മേഖലയിലേക്കും ആനകൾ ഇറങ്ങാനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. വരന്തരപ്പിള്ളിയിലെ കുട്ടൻചിറ, കുന്നത്തുപാടം, വട്ടക്കൊട്ടായി മേഖലകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ആനകളിറങ്ങിയിരുന്നു. പാലപ്പിള്ളി മേഖലയിൽ ആനകൾ ഇറങ്ങാറുണ്ടെങ്കിലും വരന്തരപ്പിള്ളിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ ആനകൾ ഇറങ്ങിത്തുടങ്ങിയത് സമീപ കാലത്താണ്.