അതിരപ്പിള്ളി ∙ കാലവർഷം ശക്തി പ്രാപിച്ചതോടെ അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധമായി. തോരാതെ പെയ്യുന്ന മഴയിൽ പെരിങ്ങൽക്കുത്ത് ഡാമിലും ജലനിരപ്പ് ഉയർന്നു. ഇതോടെ വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വെള്ളം ഉയർന്നതോടെ ചാലക്കുടിപ്പുഴയിൽ വനം വകുപ്പ് നിയന്ത്രണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി ∙ കാലവർഷം ശക്തി പ്രാപിച്ചതോടെ അതിരപ്പിള്ളി, ചാർപ്പ, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ജലസമൃദ്ധമായി. തോരാതെ പെയ്യുന്ന മഴയിൽ പെരിങ്ങൽക്കുത്ത് ഡാമിലും ജലനിരപ്പ് ഉയർന്നു. ഇതോടെ വിനോദ സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. വെള്ളം ഉയർന്നതോടെ ചാലക്കുടിപ്പുഴയിൽ വനം വകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അതിരപ്പിള്ളിയിൽ വെള്ളത്തിൽ ഇറങ്ങുന്നതിനും പുഴയിൽ ഇറങ്ങി കുളിക്കുന്നതിനും വിലക്കുണ്ട്.

ആനമല പാതയോട് ചേർന്നുള്ള ചാർപ്പ വെള്ളച്ചാട്ടം ഒരാഴ്ചയായി നിറഞ്ഞൊഴുകുകയാണ്. വന പാതയിൽ മല ചോർന്നൊഴുകുന്ന അരുവികളും മനോഹരമായ കാഴ്ചയാണു സഞ്ചാരികൾക്കു സമ്മാനിക്കുന്നത്. പതഞ്ഞൊഴുകുന്ന വാഴച്ചാൽ വെള്ളച്ചാട്ടം തുടർച്ചയായി ലഭിച്ച മഴയിൽ കൂടുതൽ മനോഹരമായി. സഞ്ചാരികൾക്ക് ഒരു യാത്രയിൽ 3 വെള്ളച്ചാട്ടങ്ങൾ കാണാനും തുമ്പൂർമുഴി പാർക്ക്, പ്രകൃതി ഗ്രാമം തുടങ്ങിയ വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാനും അനുകൂല കാലാവസ്ഥയാണ് ഇപ്പോൾ.