തൃശൂർ ∙ വിപണിയിൽ ഒരു കോടി രൂപ വിലയുള്ള ഒരു കിലോഗ്രാം ഹഷീഷ് ഓയിലുമായി 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരെയാണ് സിറ്റി പൊലീസ് ലഹരി വിരുദ്ധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ വിപണിയിൽ ഒരു കോടി രൂപ വിലയുള്ള ഒരു കിലോഗ്രാം ഹഷീഷ് ഓയിലുമായി 2 സ്ത്രീകൾ ഉൾപ്പെടെ 4 പേർ  അറസ്റ്റിൽ. അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് സഫീന (32), പട്ടാമ്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരെയാണ് സിറ്റി പൊലീസ് ലഹരി വിരുദ്ധ സ്ക്വാഡും ടൗൺ ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടിയത്.

ആന്ധ്രയിൽ നിന്നു തൃശൂരിലേക്കു ലഹരിമരുന്ന് കടത്തുന്നുവെന്ന് കമ്മിഷണർ ആർ.ആദിത്യയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു തൃശൂർ തെക്കേ ഗോപുരനടയ്ക്കു സമീപത്തുനിന്നാണ് സംഘത്തെ പിടികൂടിയത്. മുൻപും ഒട്ടേറെ തവണ ഹഷീഷ് ഓയിലും കഞ്ചാവും ആന്ധ്രയിൽ നിന്നെത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിലും വിൽപന നടത്തിയിട്ടുണ്ടെന്ന് സംഘം മൊഴി നൽകി.

ADVERTISEMENT

സംഘത്തിലെ പ്രധാനിയായ അഷ്റഫിന്റെ പേരിൽ പാലക്കാട് ഹേമാംബിക നഗർ പൊലീസ് സ്റ്റേഷനിലും ചാവക്കാട് സ്റ്റേഷനിലും കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും ലഹരിക്കടത്ത് ആരംഭിച്ചത്. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ലാൽകുമാർ, എസ്ഐമാരായ ഗീതു മോൾ, ദിവ്യ, ലഹരിവിരുദ്ധ സ്ക്വാഡ് എസ്ഐ എൻ.ജി.സുവ്രതകുമാർ, പി.എം.റാഫി, കെ.ഗോപാലകൃഷ്ണൻ, പി.രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതികളെ പിടികൂടിയത്.