തൃശൂർ ∙ പാരമ്പര്യ ജാലവിദ്യ ‘ചെപ്പും പന്തും’ തൃശൂരിന് പുത്തൻ അനുഭവമായി. ഒരുകാലത്ത് നിറഞ്ഞ സദസ്സുകളിൽ ഏറെ കയ്യടി നേടിയ വാഴക്കുന്നം നമ്പൂതിരിയുടെ മാസ്റ്റർ പീസായിരുന്നു ‘ചെപ്പും പന്തും’ എന്ന ജാലവിദ്യ പൂരപ്രേമി സംഘമാണ് ഇന്നലെ വീണ്ടും വേദിയിലെത്തിച്ചത്. വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യൻ കൂടിയായ മജീഷ്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പാരമ്പര്യ ജാലവിദ്യ ‘ചെപ്പും പന്തും’ തൃശൂരിന് പുത്തൻ അനുഭവമായി. ഒരുകാലത്ത് നിറഞ്ഞ സദസ്സുകളിൽ ഏറെ കയ്യടി നേടിയ വാഴക്കുന്നം നമ്പൂതിരിയുടെ മാസ്റ്റർ പീസായിരുന്നു ‘ചെപ്പും പന്തും’ എന്ന ജാലവിദ്യ പൂരപ്രേമി സംഘമാണ് ഇന്നലെ വീണ്ടും വേദിയിലെത്തിച്ചത്. വാഴക്കുന്നം നമ്പൂതിരിയുടെ ശിഷ്യൻ കൂടിയായ  മജീഷ്യൻ പ്രഫ. കുറ്റ്യാടി നാണുവാണ്  ‘ചെപ്പും പന്തും’  അവതരിപ്പിച്ചത്. പെരിങ്ങര രാമൻ നമ്പൂതിരി കുറ്റ്യാടി നാണുവിനെ സദസ്സിനു പരിചയപ്പെടുത്തി.

ഇക്കഴിഞ്ഞ തൃശൂർ പൂരത്തോടനുബന്ധിച്ച് പൂരപ്രേമി സംഘം നടത്തിയ ഫൊട്ടോഗ്രഫി മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങളും അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു.  പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് അധ്യക്ഷത വഹിച്ചു. ടി.വി.ചന്ദ്രമോഹൻ , കൗൺസിലർമാരായ പൂർണിമ സുരേഷ്, പൂരപ്രേമി സംഘം കൺവീനർ വിനോദ് കണ്ടെംകാവിൽ, ട്രഷറർ പി.വി.അരുൺ, എൻ.പ്രസാദ്, പൂരം പ്രദർശന കമ്മിറ്റി പ്രസിഡന്റ് വിജയരാഘവൻ, തിരുവമ്പാടി ദേവസ്വം ജോയിന്റ് സെക്രട്ടറി എം.രവികുമാർ പൂരപ്രേമി സംഘം ഭാരവാഹികളായ അനിൽകുമാർ മോച്ചാട്ടിൽ, നന്ദൻ വാകയിൽ എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

‘ചെപ്പും പന്തും’

പാലക്കാടിന്റെ സ്വന്തം മാന്ത്രിക വിദ്യയാണെന്നാണു നിഗമനം. തമിഴിലാണ് വായ്ത്താരി. മാന്ത്രികന്റെ മറ്റ് അംഗവിക്ഷേപങ്ങൾക്കും പാലക്കാടിന്റെ തനതു രീതിയുണ്ട്. വലം കൈ കാലി.. ഇടം കൈ കാലി .. എന്ന് പറഞ്ഞാണ് സദസ്സിനോടുള്ള മാന്ത്രികന്റെ സംവാദം. ചോദിക്കുന്ന ചോദ്യങ്ങൾക്കു മറുപടിയുമുണ്ട്.ചെപ്പും പന്തും 46 മുറകൾ ഉൾപ്പെടുന്നതാണ്. 9 വരെ ചെപ്പുകൾ മുന്നിൽ വച്ചാകും പ്രകടനം. പന്തുകൾ മാത്രമല്ല. മാന്ത്രികന്റെ കയ്യടക്കത്തിന് അനുസരിച്ച് എന്തും ചെപ്പിൽ ഒളിപ്പിക്കാം. മുയലിനെ വരെ ചെപ്പിൽ നിന്ന് പുറത്തെടുത്തിരുന്നു.