ദേശീയ പാതയിലേയും സർവീസ് റോഡുകളിലേയും കുഴികൾ മൂടണമെന്നും ഇനിയൊരു അപകടം ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട് ചാലക്കുടി എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ്, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കളും കൗണ്‍സിലർമാരും ചേർന്ന് പാലിയേക്കര ടോൾ പ്ലാസയുടെ ഓഫിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി∙ ദേശീയ പാതയിലേയും സർവീസ് റോഡുകളിലേയും കുഴികൾ മൂടണമെന്നും ഇനിയൊരു അപകടം ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ട് ചാലക്കുടി എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ്, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് എന്നിവരുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേതാക്കളും കൗണ്‍സിലർമാരും ചേർന്ന് പാലിയേക്കര ടോൾ പ്ലാസയുടെ ഓഫിസ് ഉപരോധിച്ചു.

വിഷയത്തിൽ വ്യക്തമായ തീരുമാനമെടുക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്നാണ് പ്രതിഷേധസമരം നടത്തുന്നവരുടെ നിലപാട്. ചാലക്കുടി അടിപ്പാത നിർമാണം വേഗത്തിലാക്കണമെന്നും ജനങ്ങളുടെ ആവശ്യങ്ങൾ നടപ്പാക്കിയ ശേഷമേ ടോൾ പിരിവ് പാടുള്ളുവെന്നും നേതാക്കൾ പറഞ്ഞു. ടോൾപ്ലാസ ഓഫീസിനു മുന്നിലാണ് ഉപരോധം നടക്കുന്നതെന്നതിനാൽ വണ്ടികൾ ടോൾപ്ലാസയിലൂടെ തടസമില്ലതെ കടന്നുപോകുന്നുണ്ട്.

ADVERTISEMENT

പൊലീസും ഉപരോധം നടക്കുന്നിടത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ദേശീയപാതയിൽ ചാലക്കുടി മേഖലയിലാണ് റോഡുകൾ ഏറ്റവുമധികം തകർന്നിരിക്കുന്നതെന്നും ചാലക്കുടി അടിപ്പാത സ്മാരകമായി നിലനിൽക്കുകയാണെന്നും ഒരു പണിയും നടന്നിട്ടില്ലെന്നും നഗരസഭ ചെയർമാൻ ആരോപിച്ചു.