കൊരട്ടി∙ മോഷണം പോയ ബൈക്ക് അന്വേഷിച്ച പൊലീസ് സംഘത്തിനു തുമ്പായത് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ്. പ്രതികളുടെ സുഹൃത്തുക്കളിലൊരാൾ ഇൻസ്റ്റഗ്രാമിൽ ന്യൂ ടോയ് എന്ന പേരിൽ പോസ്റ്റ് ചെയ്ത ബൈക്കിന്റെ ചിത്രത്തിനു സമീപം മോഷണം പോയ ബൈക്കുമുണ്ടായിരുന്നു. ഈ ബൈക്ക് ചിത്രത്തിൽ ഉൾപ്പെട്ടത് പ്രതികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊരട്ടി∙  മോഷണം പോയ ബൈക്ക് അന്വേഷിച്ച പൊലീസ് സംഘത്തിനു തുമ്പായത് സമൂഹ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ വന്ന പോസ്റ്റ്. പ്രതികളുടെ സുഹൃത്തുക്കളിലൊരാൾ ഇൻസ്റ്റഗ്രാമിൽ ന്യൂ ടോയ് എന്ന പേരിൽ പോസ്റ്റ് ചെയ്ത ബൈക്കിന്റെ ചിത്രത്തിനു സമീപം മോഷണം പോയ ബൈക്കുമുണ്ടായിരുന്നു. ഈ ബൈക്ക് ചിത്രത്തിൽ ഉൾപ്പെട്ടത് പ്രതികൾ ശ്രദ്ധിച്ചിരുന്നില്ല.

സംഭവത്തിൽ കറുകുറ്റി അട്ടാറ ഈനശേരി അഭിജിത് (20), മൂക്കന്നൂർ കാഞ്ഞൂക്കാരൻ മിജോ (20) എന്നിവരെ എസ്എച്ച്ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തു.  7നു മാമ്പ്ര സ്വദേശി ശബരീനാഥൻ പൊങ്ങം ഓട്ടോ സ്റ്റാൻഡിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇവർ മോഷ്ടിച്ചത്. ഇത് പാർട്‌സുകളാക്കി വിൽക്കാനുള്ള ശ്രമത്തിലുമായിരുന്നു.

ADVERTISEMENT

പരാതിയെത്തുടർന്ന്, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ അടിപിടി കേസുകൾ നിലവിലുണ്ട്. പ്രതികൾ ആഡംബര ജീവിതം ലക്ഷ്യമിട്ടാണ് ബൈക്ക് മോഷണത്തിനിറങ്ങിയതെന്ന് പൊലീസ് പറയുന്നു. എസ്‌ഐ സി.എസ്. സൂരജ്, സീനിയർ സിപിഒമാരായ പി.കെ. സജീഷ്‌കുമാർ, ജിബിൻ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.