തൃശൂർ ∙ കേരളവർമയിൽ നിന്ന് ജനപ്രതിനിധിയായവരിൽ ഏറ്റവും സീനിയറായ തന്നെ ജൂബിലി ആഘോഷങ്ങളിൽ ഓർക്കാതിരുന്നതിൽ വേദനയുണ്ടെന്ന് മുൻമന്ത്രി കെ.പി. വിശ്വനാഥൻ. വിശ്വനാഥനും പ്രിൻസിപ്പലിന്റെ ചുമതലയുള്ള വി.എ. നാരായണ മേനോനും കായിക രംഗത്തു മികവു കാണിച്ചവരായതിനാൽ എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്ന് റൂളിങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കേരളവർമയിൽ നിന്ന് ജനപ്രതിനിധിയായവരിൽ ഏറ്റവും സീനിയറായ തന്നെ ജൂബിലി ആഘോഷങ്ങളിൽ ഓർക്കാതിരുന്നതിൽ വേദനയുണ്ടെന്ന് മുൻമന്ത്രി കെ.പി. വിശ്വനാഥൻ. വിശ്വനാഥനും പ്രിൻസിപ്പലിന്റെ ചുമതലയുള്ള വി.എ. നാരായണ മേനോനും കായിക രംഗത്തു മികവു കാണിച്ചവരായതിനാൽ എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കണമെന്ന് റൂളിങ് നൽകുന്നതായി പിന്നീട് സംസാരിച്ച മുൻ സ്പീക്കർ കൂടിയായ തേറമ്പിൽ രാമകൃഷ്ണൻ. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പൂർവ വിദ്യാർഥി സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു ഇരുവരും.

പഠന കാലത്ത് കായിക രംഗത്ത് നടത്തിയ പ്രകടനങ്ങളെക്കുറിച്ചു പറഞ്ഞ വിശ്വനാഥൻ തന്നെ മറന്നതിലെ പരിഭവവും പ്രകടിപ്പിച്ചു. രാവിലെ ഡയാലിസിസിനു പോയ തനിക്ക് ഉച്ചയ്ക്കു ശേഷമുള്ള പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ വരുമോ എന്നായിരുന്നു ആധിയെന്നും അദ്ദേഹം പറഞ്ഞു. ബിരുദമല്ല, ജീവിതമാണ് തനിക്ക് ഇവിടെ നിന്ന് കിട്ടിയതെന്ന് തേറമ്പിൽ പറഞ്ഞു. ജൂബിലി സമ്മാനമായി മന്ത്രിമാർ കേരളവർമയിലെ ഇൻ ചാർജ് ഭരണം അവസാനിപ്പിച്ച് സ്ഥിരം പ്രിൻസിപ്പലിനെ നൽകണമെന്നും തേറമ്പിൽ കൂട്ടിച്ചേർത്തു.

ADVERTISEMENT

ആരും ക്ഷണിക്കാതെ വരാവുന്ന തറവാടായാണ് താൻ കേരളവർമയെ കാണുന്നതെന്ന് മാധ്യമ പ്രവർത്തകൻ നീലൻ പറഞ്ഞു. 1947 മുതലുള്ള ബാച്ചുകളിൽ നിന്നുള്ള വിദ്യാർഥികൾ എത്തിയിരുന്നു. ആദ്യ ബാച്ചിലെ വി.കരുണാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് വി.എ. നാരായണ മേനോൻ അധ്യക്ഷത വഹിച്ചു. യോഗത്തിനു ശേഷം പൂർവ വിദ്യാർഥികൾ മരത്തണലുകളിൽ ഇരുന്ന് പഴയ കാലത്തെ കഥകൾ പങ്കുവച്ചു. ഇന്ന് 1.30ന് സാംസ്കാരിക സമ്മേളനം മന്ത്രി ആർ. ബിന്ദുവും 3ന് ഗ്ലോബൽ അലമ്നൈ മീറ്റ് ആർട്ടിസ്റ്റ് നന്ദൻ പിള്ളയും ഉദ്ഘാടനം ചെയ്യും. രാത്രി 7.30ന് പടയണി. ജൂബിലി ആഘോഷങ്ങൾ നാളെ സമാപിക്കും.