ന്യൂഡൽഹി∙ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ദേശീയ ശുചിത്വ പുരസ്കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾക്ക് സമ്മാനിച്ചു. ആലപ്പുഴ നഗരസഭാ ചെയർപഴ്സൻ പി. സൗമ്യ രാജ്, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ കേന്ദ്ര നഗരവികസന സഹമന്ത്രി കൗശൽ കിഷോറിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി. ആലപ്പുഴ നഗരസഭാ സെക്രട്ടറി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ദേശീയ ശുചിത്വ പുരസ്കാരം ആലപ്പുഴ, ഗുരുവായൂർ നഗരസഭകൾക്ക് സമ്മാനിച്ചു. ആലപ്പുഴ നഗരസഭാ ചെയർപഴ്സൻ പി. സൗമ്യ രാജ്, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് എന്നിവർ കേന്ദ്ര നഗരവികസന സഹമന്ത്രി കൗശൽ കിഷോറിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങി.

ആലപ്പുഴ നഗരസഭാ സെക്രട്ടറി ബി. നീതുലാൽ, ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബീന രമേശ്, ഗുരുവായൂർ നഗരസഭാ സെക്രട്ടറി  ബീന എസ്. കുമാർ എന്നിവർ പങ്കെടുത്തു. ഇന്ത്യൻ സ്വച്ഛതാ ലീഗിൽ മികച്ച പ്രകടനം നടത്തിയ രാജ്യത്തെ ആദ്യ 10 നഗരസഭകളുടെ പട്ടികയിലാണ് ആലപ്പുഴയും ഗുരുവായൂരും ഉൾപ്പെട്ടത്. 15,000 മുതൽ 25,000വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഗുരുവായൂരും ഒരു ലക്ഷം മുതൽ 3 ലക്ഷംവരെയുള്ള നഗരങ്ങളിൽ ആലപ്പുഴയും പുരസ്കാരം നേടി. ആകെ 1835 നഗരസഭകളിലെ മാലിന്യ നിർമാർജന സംവിധാനങ്ങൾ പരിശോധിച്ചാണ് വിജയികളെ തിര‍‍ഞ്ഞെടുത്തത്.