പാവറട്ടി-ചിറ്റാട്ടുകര റോഡിൽ ഗതാഗതം നിരോധിച്ചു പാവറട്ടി ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെന്ററിൽ നിന്നും ചിറ്റാട്ടുകര റോഡിൽ പോൾമാസറ്റർപടി വരെയുള്ള ഭാഗത്ത് നാളെ മുതൽ 3 ദിവസം വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി മരാമത്ത് വിഭാഗം എഇ അറിയിച്ചു. മറ്റം ഭാഗത്തു നിന്നും പാവറട്ടിയിലേക്ക് വരുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാവറട്ടി-ചിറ്റാട്ടുകര റോഡിൽ ഗതാഗതം നിരോധിച്ചു

പാവറട്ടി ∙ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെന്ററിൽ നിന്നും ചിറ്റാട്ടുകര റോഡിൽ പോൾമാസറ്റർപടി വരെയുള്ള ഭാഗത്ത് നാളെ മുതൽ 3 ദിവസം വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി മരാമത്ത് വിഭാഗം എഇ അറിയിച്ചു. മറ്റം ഭാഗത്തു നിന്നും പാവറട്ടിയിലേക്ക് വരുന്നതും തിരിച്ചു പോകുന്നതുമായ വാഹനങ്ങൾ ചിറ്റാട്ടുകര – താമരപ്പിള്ളി - പൂവത്തൂർ വഴി പോകണം.

ADVERTISEMENT

വിത്തുതേങ്ങ ശേഖരണം

ചാവക്കാട്∙ കാർഷിക വികസന വകുപ്പ് ചാവക്കാട് തീരദേശ നെടിയ ഇനം വിത്തു തേങ്ങകൾ ശേഖരിക്കുന്നതിന് ചാവക്കാട്, മുല്ലശ്ശേരി ബ്ലോക്ക് പരിധിയിലുള്ള ജനറൽ, പട്ടികജാതി കർഷകരിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു. ഇൗ മാസം 30 വരെ അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ചാവക്കാട് മിനി സിവിൽ സ്റ്റേഷനിലുള്ള സീഡ് ഡവലപ്മെന്റ് ഓഫിസിൽ ബന്ധപ്പെടണം. ഫോൺ: 0487–2502580

അധ്യാപക ഒഴിവ്

വെങ്കിടങ്ങ് ∙ ജിഎംഎൽപി സ്കൂളിൽ അറബിക് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 7ന് രാവിലെ 11.30ന് സ്കൂൾ ഓഫിസിൽ. ഉദ്യോഗാർഥികൾ അസൽ രേഖകളുമായി നേരിട്ട് ഹാജരാകണം.

ADVERTISEMENT

അധ്യാപക ഒഴിവ്

ചാലക്കുടി ∙ ഗവ. ഐടിഐയിൽ എംഎബിപി ട്രേഡിൽ ഇൻസ്ട്രക്ടർ ഒഴിവുണ്ട്. മെക്കാനിക്കൽ/ഓട്ടോമൊബൈൽ ട്രേഡിൽ എൻടിസി/എൻഎസിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട എൻജിനീയറിങ് ബ്രാഞ്ചിൽ ഡിപ്ലോമയും 2 വർഷത്തെ പ്രവൃത്തി പരിചയവും യോഗ്യതയുള്ള ഉദ്യോഗാർഥികൾ 7ന് 11നു കൂടിക്കാഴ്ചയ്ക്കു ഹാജരാകണം. ഫോൺ: 0480 2701491.
ഇരിങ്ങാലക്കുട ∙ കലാമണ്ഡലം ഉണ്ണിക്കൃഷ്ണ കുറുപ്പ് അനുസ്മരണത്തിന്റെ ഭാഗമായി 20 വയസ്സിന് താഴെയുള്ളവർക്കായി 8ന് ശാന്തം നടനവേദിയിൽ അഖിലേന്ത്യേ‍ാ കഥകളി സംഗീത മത്സരം നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഫോൺ നമ്പറും ഇ–മെയിൽ വിലാസവും അടങ്ങിയ അപേക്ഷകൾ അനിയൻ മംഗലശേരി, നിസാരി, ശക്തിനഗർ, ഇരിങ്ങാലക്കുട നോർത്ത്, 680125 എന്ന വിലാസത്തിൽ അയയ്ക്കണം. 92498 00700.

വിക്ടറി ഐടിഐയിൽ ഇന്റർവ്യൂ 12ന്

തൃശൂർ∙ രണ്ടു വർഷ എൻജിനീയറിങ് കെജിസിഇ കോഴ്സുകളിലെ സംവരണ സീറ്റുകളിലേക്ക് അപേക്ഷിച്ചിട്ടുള്ള എസ്‌സി വിദ്യാർഥികളുടെ അഭിമുഖം 12നു 10.30 മുതൽ വിക്ടറി ഐടിഐയുടെ തൃശൂർ എംഒ റോഡിലുള്ള ഹെഡ് ഓഫിസിൽ നടക്കും. അപേക്ഷകർ അസ്സൽ രേഖകളുമായി എത്തണം. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് 11 വരെ ഓഫിസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ADVERTISEMENT

ഗോ കാർട്ട് റേസിങ് മത്സരം ഇന്ന്

തൃശൂർ∙ മുണ്ടൂർ ഗാരോൺ പ്ലേ ഏരിയയിൽ ഇന്നു ഗോ കാർട്ട് റേസിങ് മത്സരം നടത്തും. വിവിധ വിഭാഗങ്ങളിലായാണു മത്സരം. 9539987799.

വൈദ്യുതി മുടങ്ങും

തൃശൂർ ∙ ബെന്നറ്റ് റോഡ്, അരിയങ്ങാടി, കോളജ് റോഡ്, ഹൈ റോഡ്, എംഒ റോഡ്, ജില്ലാ ആശുപത്രി പരിസരങ്ങളിൽ നാളെ രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.