തൃശൂർ∙ പൂജവയ്പ് പൂർത്തിയായി. ഇന്ന് ദുർഗാഷ്ടമി, നാളെ വിദ്യാരംഭവും വിജയ ദശമിയും. പലയിടത്തും ഞായറാഴ്ച തന്നെ പൂജവച്ചിരുന്നു. ചിലയിടത്ത് ഇന്നലെയാണു പൂജവച്ചത്. നേരത്തെ പൂജ വച്ച സ്ഥലങ്ങളിൽ പൂജ തുടരുകയായിരുന്നു. ക്ഷേത്രങ്ങളിലെ പൂജവയ്പും ഇന്നലെ പൂർത്തിയായി. ആയിരക്കണക്കിനു കുട്ടികൾ വിദ്യാരംഭത്തിനെത്തുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പൂജവയ്പ് പൂർത്തിയായി. വിദ്യാരംഭവും വിജയ ദശമിയും.ആയിരക്കണക്കിനു കുട്ടികൾ വിദ്യാരംഭത്തിനെത്തും. ഊരകം ക്ഷേത്രത്തിൽ കുലവിതാനം കാണാൻ ഏറെപ്പേർ എത്തി. ഭക്തർ വഴിപാടായി സമർപ്പിക്കുന്ന പഴക്കുലകൾ കൊണ്ടാണ് ഇവിടെ അലങ്കരിക്കുന്നത്. വിവിധ സ്ഥാപനങ്ങളിലും പൂജവയ്പ് നടന്നു. നൂറുകണക്കിനു ക്ഷേത്രങ്ങളിലാണു ഒൻപതു ദിവസമായി സംഗീതോത്സവങ്ങളും പൂജകളും നൃത്തോത്സവങ്ങളും നടക്കുന്നത്. 

ആദ്യാക്ഷര മധുരമേകാൻ‌ തിരുവുള്ളക്കാവ് ക്ഷേത്രം

ADVERTISEMENT

ചേർപ്പ്∙ കാലങ്ങളായി എണ്ണമറ്റ കുരുന്നുകളെ ‘ഹരിശ്രീ’ കുറിച്ച് അറിവിന്റെ ലോകത്തിലേക്ക് നയിച്ച തിരുവുള്ളക്കാവ് ക്ഷേത്രം വിദ്യാരംഭത്തി നായി ഒരുങ്ങി കഴിഞ്ഞു. വെളുപ്പിന് 4 മുതൽ ഉച്ച വരെയും വൈകിട്ട് 5 മുതൽ 6 വരെയുമാണ് ക്ഷേത്രത്തിൽ എഴുത്തിനിരുത്തൽ.

ക്ഷേത്രത്തിനകത്തെ സരസ്വതി മണ്ഡപത്തിന് മുന്നിലെ വിദ്യാരംഭ മണ്ഡപത്തിലാണ് എഴുത്തിനിരുത്തുന്നത്. തിരുവുള്ളക്കാവ് വാരിയത്തെ 50 ലേറെ ആചാര്യൻമാരാണ് എഴുത്തിനിരുത്തുക. മുതിർന്ന ആചാര്യൻ ശ്രീധരൻ വാരിയർ നേതൃത്വം നൽകും.