കൊണ്ടാഴി ∙ പഴയന്നൂർ പാതയിൽ അത്തിക്കുണ്ടിനു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു സ്വകാര്യ ബസ് പാടത്തേക്കു മറിഞ്ഞു ജീവനക്കാരും യാത്രക്കാരും അടക്കം 48 പേർക്കു പരുക്കേറ്റു. തൃശൂർ-തിരുവില്വാമല–ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സുമംഗലി ബസാണു പത്തടിയോളം താഴേക്കു മറിഞ്ഞത്. തൃശൂരിൽ നിന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടാഴി ∙ പഴയന്നൂർ പാതയിൽ അത്തിക്കുണ്ടിനു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി തകർന്നു സ്വകാര്യ ബസ് പാടത്തേക്കു മറിഞ്ഞു ജീവനക്കാരും യാത്രക്കാരും അടക്കം 48 പേർക്കു പരുക്കേറ്റു. തൃശൂർ-തിരുവില്വാമല–ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന സുമംഗലി ബസാണു പത്തടിയോളം താഴേക്കു മറിഞ്ഞത്. തൃശൂരിൽ നിന്നു തിരുവില്വാമലയിലേക്കു വരും വഴി ഇന്നലെ രാവിലെ 8 മണിയോടെയാണ് അപകടം. എതിരെ വന്ന സ്കൂൾ ബസിനു കടന്നു പോകാനായി സൈഡ് നൽകിയപ്പോഴാണ് കുഴിയിൽപ്പെട്ടു മറിഞ്ഞത്.

വാഴക്കോട്-പ്ലാഴി റോ‍‍ഡ് പുനർ നിർമാണത്തിന്റെ ഭാഗമായി പഴയന്നൂരിൽ പാലം പൊളിച്ചിട്ടതിനാൽ കായാംപൂവം-കൊണ്ടാഴി വഴിയാണു ഗതാഗതം. പാടത്തിനു സമീപമുള്ള റോഡിനെക്കുറിച്ച് ഡ്രൈവർക്ക് മുൻപരിചയം ഇല്ലാത്തതാണ് അപകട കാരണമായതെന്നു കരുതുന്നു. പരുക്കേറ്റവർ പഴയന്നൂർ, ഒറ്റപ്പാലം, വാണിയാംകുളം, ചേലക്കര എന്നിവിടങ്ങളിലെ ആശുപത്രികളിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. അശ്രദ്ധമായി വാഹനമോടിച്ചതിനു ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

ADVERTISEMENT

കൈ കാലുകൾക്കും നട്ടെല്ലിനും പരുക്കേറ്റ ഡ്രൈവർ മുളങ്കുന്നത്തുകാവ് അഭിജിത് (27) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കണ്ടക്ടർ മലയാറ്റൂർ സ്വദേശി ഉമേഷ് (30), യാത്രികരായ ചേലക്കോട് കുട്ടത്തുകളം അച്ചുതൻകുട്ടി (62), ലക്ഷംവീട് കോളനി സരോജിനി (48), തോന്നൂർക്കര വിജയകുമാരി (39), ജയന്തി (32), സുജിത (38), കൃഷ്ണജ (19), സിന്ധു (37), ശ്രീഷ്മ (22), അൽന (19), സുരഭി (16), സുനിജ (39), സുജിജ (38), ജിതിൻ (19), അന്തിമഹാകാളൻകാവ് സുനിത (43), രാജ്കുമാർ (48), ചേലക്കര കോളത്തൂർ ലതിക (21), ശ്രീലക്ഷ്മി (22), പങ്ങാരപ്പിള്ളി എൽദോസ് (21), അതുല്യ (21), നാട്ടിൻചിറ മൊയ്തീൻ (55), വൃന്ദ (19), ഫാത്തിമ ഫർഹത് (18), സുമയ്യ (21),

വെങ്ങാനെല്ലൂർ റീന (37), സുമതി (43), ഷീജ (39), ചേലക്കോട് സുചിത്ര (42), സൗമിനി (30), അനിത (38), പുലാക്കോട് റഹ്മാൻ (59), ഗോപാലമേനോൻ (54), ഹിസാന (20), കിള്ളിമംഗലം സ്നേഹ (19), ജസീറ റഹ്മത്ത് (20), പൈങ്കുളം ദീപ്തി (20), തിരുവില്വാമല രാമചന്ദ്രൻ (57), നിധിൻ (12), വിപിൻ (12), ചീരക്കുഴി ഷീബ (47), നന്ദൻ (18), കോക്കൂരിപ്പാറ അലി (39), അനുഗ്രഹ (20), അനന്ദു (19), ശ്രീലക്ഷ്മി (22), സുനിൽകുമാർ (52), അഫ്സാന (19) എന്നിവർക്കാണു പരുക്കേറ്റത്.