ചാലക്കുടി ∙ ഇന്നലെ സന്ധ്യയ്ക്ക് അതിഥിയായെത്തിയ അവസാനത്തെയാൾക്കും രുചിക്കൂട്ട് വിളമ്പി നഗരസഭ കെട്ടിടത്തിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ജീവനക്കാർ സ്ഥാപനം പൂട്ടി പടിയിറങ്ങി. 19 വർഷമായി രുചിവൈവിധ്യങ്ങൾ സ്നേഹത്തോടെ വിളമ്പി നൽകിയ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ആ ചരിത്രത്തിന്റെ ഭാഗമാകാൻ ഒട്ടേറെ രുചി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ ഇന്നലെ സന്ധ്യയ്ക്ക് അതിഥിയായെത്തിയ അവസാനത്തെയാൾക്കും രുചിക്കൂട്ട് വിളമ്പി നഗരസഭ കെട്ടിടത്തിലെ ഇന്ത്യൻ കോഫി ഹൗസിന്റെ ജീവനക്കാർ സ്ഥാപനം പൂട്ടി പടിയിറങ്ങി.   19 വർഷമായി രുചിവൈവിധ്യങ്ങൾ സ്നേഹത്തോടെ വിളമ്പി നൽകിയ സ്ഥാപനം പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ആ ചരിത്രത്തിന്റെ ഭാഗമാകാൻ ഒട്ടേറെ രുചി ആരാധകർ എത്തി.

2003 ൽ ആരംഭിച്ച സ്ഥാപനം പ്രവർത്തിച്ചിരുന്ന നഗരസഭയുടെ കെട്ടിടം പൊളിച്ചു നഗരസഭ അനക്സ് കെട്ടിടം നിർമിക്കുന്നതിനാലാണു പ്രവർത്തനം അവസാനിപ്പിച്ചത്. മറ്റെവിടെയെങ്കിലും കുറഞ്ഞ വാടകയ്ക്ക് സ്ഥലസൗകര്യം ലഭ്യമായാൽ ഇന്ത്യൻ കോഫി ഹൗസ് മേഖലയിൽ പ്രവർത്തനം തുടരും. ഇവിടത്തെ 22 ജീവനക്കാരെ മറ്റിടങ്ങളിലേക്കു മാറ്റി നിയമിച്ചു.