തൃശൂർ ∙ കറ്റാർവാഴ ജ്യൂസുമായി മുള്ളൂർക്കര കാർമൽ മൗണ്ട് സ്പെഷൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ. ഒരു ഗ്ലാസ് ജ്യൂസിന് വെറും പത്തു രൂപ മാത്രം. തേക്കിൻകാട് വിദ്യാർഥി കോർണറിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ ‘അഗ്രോ ഫുഡ് പ്രോ’ പ്രദർശന വിപണന മേളയിലെ കറ്റാർവാഴ ജ്യൂസ് സ്റ്റാളിൽ അതുകൊണ്ടു തന്നെ നല്ല തിരക്കാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കറ്റാർവാഴ ജ്യൂസുമായി മുള്ളൂർക്കര കാർമൽ മൗണ്ട് സ്പെഷൽ സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾ. ഒരു ഗ്ലാസ് ജ്യൂസിന് വെറും പത്തു രൂപ മാത്രം. തേക്കിൻകാട് വിദ്യാർഥി കോർണറിൽ വ്യവസായ വാണിജ്യ വകുപ്പിന്റെ ‘അഗ്രോ ഫുഡ് പ്രോ’ പ്രദർശന വിപണന മേളയിലെ കറ്റാർവാഴ ജ്യൂസ് സ്റ്റാളിൽ അതുകൊണ്ടു തന്നെ നല്ല തിരക്കാണ്. ജില്ലാ ഭരണകൂടത്തിന്റെ സസ്‌നേഹം തൃശൂർ പദ്ധതിയുടെ ഭാഗമായി കൂടെ എന്ന പേരിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന സംരംഭകത്വ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായാണ് കാർമൽ മൗണ്ട് സ്‌പെഷൽ സ്‌കൂളിലെ വിദ്യാർഥികൾ മേളയിലെത്തിയത്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തോട് അനുബന്ധിച്ച് തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി നിർമിച്ച ചുക്കുകാപ്പി, ഓർഗാനിക് കോഫി, ഏലക്ക ചായ, മിക്സ്ചർ, ജെൽ കന്റിൽ തുടങ്ങിയ ഉൽപന്നങ്ങളും ഉണ്ട്. ചെറു ധാന്യങ്ങളുടെ മൂല്യവർധിത ഉൽപന്നങ്ങളാണ് സ്വൊജസ് സ്റ്റാളിലുള്ളത്. പേൾ മില്ലറ്റ് പുട്ട്, സൂർഗം മില്ലറ്റ്പൂട്ട്, ഫോസ്റ്റൈൽ ദോശ മിക്സ്‌,റാഗി ദോശ മിക്സ്‌, ന്യൂട്രി ദോശ മിക്സ്‌, മഞ്ഞൾപൊടി, ജിഞ്ചർ കോഫി തുടങ്ങിയവയാണ് പ്രധാന ഉൽപന്നങ്ങൾ. രാസപദാർഥങ്ങൾ ചേർക്കാത്ത വറുത്തരച്ച തേങ്ങാ പേസ്റ്റ് ആണ് മലപ്പുറത്തു നിന്നുള്ള സുനിൽ ചന്ദ്രൻ പരിചയപ്പെടുത്തുന്നത്.

ADVERTISEMENT

ചിക്കൻമസാല പേസ്റ്റ്, സാമ്പാർ പേസ്റ്റ്, മീൻ മസാല പേസ്റ്റ്, കടല മസാല പേസ്റ്റ് എന്നിവയുമുണ്ട്. 14 വർഷങ്ങൾക്കു മുൻപ് വാഹനാപകടത്തെ തുടർന്ന് ജീവിതം വീൽചെയറിൽ ആയെങ്കിലും ആത്മവിശ്വാസം കൈമുതലാക്കി സുനിൽ ചന്ദ്രൻ ‘മോംസ് ടെസോറി’ എന്ന പേരിൽ പുതിയ സംരംഭം ആരംഭിച്ച് വിജയക്കൊടി നാട്ടി. 10 മാസം മുതൽ ഒരു വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുന്ന വിധം കാർഷിക സർവകലാശാലയുടെ സഹായത്തോടെ വികസിപ്പിച്ച ഉൽപന്നങ്ങൾ ആണിവ.

ചക്കയുടെ മൂല്യവർധിത ഉൽപന്നങ്ങളാണ് ആലപ്പുഴയിലെ ‘ജാക്ക് വേൾഡ്’ വനിത കൂട്ടായ്മ പരിചയപ്പെടുത്തുന്നത്. ഹൽവ, ബിസ്ക്കറ്റ്, ചക്ക, ചക്ക, ഉപ്പേരി, സ്ക്വാഷ്, ചക്കക്കുരു ചെമ്മീൻ റോസ്റ്റ്, അവലോസുണ്ട, ചമ്മന്തിപൊടി മുതലായ വൈവിധ്യമാർന്ന ചക്കോൽപന്നങ്ങൾ ഇവിടെയുണ്ട്. വയനാട്ടിലെ അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള ബേക്കറി ഉൽപന്നങ്ങൾ, കാന്താരി മുളക് ഉൽപന്നങ്ങൾ, തേൻ, തേൻ ഉൽപന്നങ്ങൾ തുടങ്ങി വയനാടിന്റെ തനത് ഉത്പന്നങ്ങളാണ് ബ്രാൻഡ് വയനാട് എന്ന പേരിൽ അവതരിപ്പിക്കുന്നത്.

ADVERTISEMENT

ഇത്തരത്തിൽ വ്യത്യസ്തമാർന്ന ഇരുനൂറോളം സ്റ്റാളുകളും ഭക്ഷ്യമേളയും യന്ത്ര പ്രദർശനവും വിവിധ മത്സരങ്ങളും ഇവിടെയുണ്ട്. പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ സംരക്ഷിക്കുന്ന 41 നം നെല്ലിനങ്ങൾ കാണാനം മേളയിൽ അവസരമുണ്ട്. രാവിലെ 11 മുതൽ 8 വരെ ആണ് പ്രദർശനം. നാളെ സമാപിക്കും.