ചാലിശേരി ∙ ജിഎൽപി സ്കൂളിനു സ്ഥലം വാങ്ങാൻ നാട്ടുകാർ ഫണ്ട് ശേഖരണം തുടങ്ങിയപ്പോൾ ആ സ്കൂളിലെ വിദ്യാർഥികളായ സഹോദരിമാർ നൽകിയത് തങ്ങളുടെ സ്വർണ കമ്മലുകൾ. കടവല്ലൂർ വട്ടമാവ് വലിയകത്ത് വി.എൻ. ബിനുവിന്റെയും ആരിഫാ ബീഗത്തിന്റെയും മക്കളായ നാലാം ക്ലാസ് വിദ്യാർഥിനി പ്രവ്ദയും എൽകെജി വിദ്യാർഥിനി താനിയയുമാണ് ആഭരണങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലിശേരി ∙ ജിഎൽപി സ്കൂളിനു സ്ഥലം വാങ്ങാൻ നാട്ടുകാർ ഫണ്ട് ശേഖരണം തുടങ്ങിയപ്പോൾ ആ സ്കൂളിലെ വിദ്യാർഥികളായ സഹോദരിമാർ നൽകിയത് തങ്ങളുടെ സ്വർണ കമ്മലുകൾ. കടവല്ലൂർ വട്ടമാവ് വലിയകത്ത് വി.എൻ. ബിനുവിന്റെയും ആരിഫാ ബീഗത്തിന്റെയും മക്കളായ നാലാം ക്ലാസ് വിദ്യാർഥിനി പ്രവ്ദയും എൽകെജി വിദ്യാർഥിനി താനിയയുമാണ് ആഭരണങ്ങൾ നൽകിയത്.

655 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ നിലവിൽ ക്ലാസ് മുറികളുടെ എണ്ണം കുറവാണ്. 18 എണ്ണം വേണ്ടിടത്ത് 12 എണ്ണം മാത്രം. പുതിയ കെട്ടിടം പണിയുന്നതിനു സർക്കാർ 1.2 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും സ്ഥലത്തിന്റെ പോരായ്മ തടസ്സം ആയതോടെയാണു നാട്ടുകാർ പിരിവിന് ഇറങ്ങിയത്. കെട്ടിടം പണിക്കായി 15 സെന്റ് സ്ഥലം കൂടി വാങ്ങാനാണു തുക സമാഹരിക്കുന്നത്.

ADVERTISEMENT

സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി വിദ്യാർഥിനികളിൽ നിന്നു കമ്മലുകൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, ബ്ലോക്ക് അംഗം ധന്യ സുരേന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ ആനി വിനു, പി.വി. രജീഷ്, പിടിഎ പ്രസിഡന്റ് വി.എൻ. ബിനു, സ്കൂൾ പ്രധാനാധ്യാപകൻ ഇ. ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.