പഴയന്നൂർ∙ ബ്ലോക്ക് പഞ്ചായത്തിലെ ചക്ക സംസ്കരണ യൂണിറ്റ് പ്രവർത്തനം നിലച്ചു. ചക്കയുടെ മൂല്യ വർധിത ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താനാകാത്തതാണു മുഖ്യ കാരണം. 2017-18 മുതൽ 3 വർഷങ്ങളിലായി കാൽ കോടിയിലേറെ ചെലവിട്ട കേന്ദ്രമാണു മാസങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്നത്. ബ്ലോക്ക് പരിധിയിലെ 6 വനിതകളെ ഉൾപ്പെടുത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയന്നൂർ∙ ബ്ലോക്ക് പഞ്ചായത്തിലെ ചക്ക സംസ്കരണ യൂണിറ്റ് പ്രവർത്തനം നിലച്ചു. ചക്കയുടെ മൂല്യ വർധിത ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താനാകാത്തതാണു മുഖ്യ കാരണം. 2017-18 മുതൽ 3 വർഷങ്ങളിലായി കാൽ കോടിയിലേറെ ചെലവിട്ട കേന്ദ്രമാണു മാസങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്നത്. ബ്ലോക്ക് പരിധിയിലെ 6 വനിതകളെ ഉൾപ്പെടുത്തി രൂപീകരിച്ച അമൃതം ആക്ടിവിറ്റി ഗ്രൂപ്പാണു ചക്ക സംസ്കരണ യൂണിറ്റ് നടത്തിയിരുന്നത്.

ഇതിനായി ഗ്രൂപ്പ് 4 ലക്ഷം രൂപ വായ്പയും എടുത്തിരുന്നു. ചക്ക വറവ്, വരട്ടിയത്, കുമ്പളപ്പം തുടങ്ങിയവ ഉൽപാദിപ്പിച്ചു പ്രാദേശികമായും ചന്തകളിലൂടെയും വിൽപന നടത്തിയിരുന്നതാണ്. കോവിഡ് കാലത്തിനു ശേഷമാണു പ്രവർത്തനം മന്ദീഭവിച്ചത്. വിപണന സാധ്യതകൾ കണ്ടെത്തി നൽകാൻ ബ്ലോക്ക് പഞ്ചായത്ത് അധികൃതരും ശ്രദ്ധ പതിപ്പിച്ചില്ല.

ADVERTISEMENT

ദിവസം 300 രൂപ പോലും വേതനം ലഭിക്കാതായതോടെ വനിതകൾ ഓരോരുത്തരായി പിൻ വാങ്ങി. കൂലി ഇനത്തിൽ പലർക്കും പണം കിട്ടാനുണ്ട്. വൈദ്യുതി ബിൽ അടയ്ക്കാത്തതിനാൽ കെഎസ്ഇബി ഫ്യൂസ് ഊരി പോകുകയും ചെയ്തു. ഫ്രീസർ, ഡ്രയർ, പൊടി മില്ല്, ചക്ക പൊടി അരിക്കാനുള്ള യന്ത്രം, പാക്കിങ് യന്ത്രം, ഉരുളികൾ,

പാത്രങ്ങൾ തുടങ്ങി ലക്ഷങ്ങൾ ചെലവിട്ടു വാങ്ങിയ സാമഗ്രികളെല്ലാം പൂട്ടിയിട്ട കെട്ടിടത്തിനകത്തു തുരുമ്പെടുത്തു നശിക്കുകയാണ്. ബ്ലോക്ക് പഞ്ചായത്ത് വളപ്പിലുള്ള സ്ഥാപനം അടച്ചു പൂട്ടിയിട്ടു പോലും കൃത്യമായി ഇടപെടാൻ ഭരിക്കുന്നവർ‍ക്കായില്ലെന്നു ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. അനീഷ് ആരോപിച്ചു.