മലക്കപ്പാറ∙ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന 4 ലയങ്ങൾ ഭാഗികമായി തകർന്നു.റോപ്പമട്ടം ജനവാസ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.തൊഴിലാളികളായ മണി,ഇളങ്കോവൻ,മൊയ്തീൻ,സുമതി എന്നിവരുടെ വീടുകൾക്കാണ് കേടുപാടു സംഭവിച്ചത്.ലയങ്ങളുടെ വാതിലും, ജനലുകളും ആന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലക്കപ്പാറ∙ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന 4 ലയങ്ങൾ ഭാഗികമായി തകർന്നു. റോപ്പമട്ടം ജനവാസ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ 2 മണിയോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. തൊഴിലാളികളായ മണി, ഇളങ്കോവൻ, മൊയ്തീൻ, സുമതി എന്നിവരുടെ വീടുകൾക്കാണ് കേടുപാടു സംഭവിച്ചത്. ലയങ്ങളുടെ വാതിലും, ജനലുകളും ആന തള്ളിമറിച്ചു. വീടിന്റെ പിന്നിലൂടെ എത്തിയ ആന 4 വീടുകളുടെയും അടുക്കളയോടെ ചേർന്നുള്ള ഷെഡുകൾ തകർത്തു.

മൊയ്തീന്റെ അടുക്കളയിലെ ഗ്യാസ് സിലിണ്ടറും പാത്രങ്ങളും തട്ടിമറിച്ചു. ഷെഡുകൾ  മേഞ്ഞിരുന്ന തകര ഷീറ്റുകൾ നിലത്തു വീഴുന്ന ശബ്ദം കേട്ടുണർന്ന വീട്ടുകാർ ഒച്ചവച്ചതോടെയാണ് ആന കാട്ടിലേക്കു മടങ്ങിയത്. 2 മാസം മുൻപ് ഇതേ ലയങ്ങളിൽ കാട്ടാനയുടെ ആക്രമണത്തിൽ 2 വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. കാട്ടാനകൾ കയറാതെ ലയങ്ങൾക്കു ചുറ്റും സോളർ വേലിയുടെ സംരക്ഷണം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം .