അതിരപ്പിള്ളി ∙ മലക്കപ്പാറയിൽ ഫാക്ടറി റോഡിനു സമീപം പ്രവർത്തിക്കുന്ന കടയ്ക്കും വീടിനും തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വീട്ടുപകരണങ്ങളും വിൽപനയ്ക്ക് കൊണ്ടുവന്ന തേയിലയും കത്തിനശിച്ചു. ചെറുകിട തേയില വ്യാപാരിയായ മങ്ങാടൻ വീട്ടിൽ ഹുസൈന്റെ ഉടമസ്ഥതയിലുള്ള വീടും അതിനോടുചേർന്നുള്ള തേയിലക്കടയുമാണ് കത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരപ്പിള്ളി ∙ മലക്കപ്പാറയിൽ ഫാക്ടറി റോഡിനു സമീപം പ്രവർത്തിക്കുന്ന കടയ്ക്കും വീടിനും തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വീട്ടുപകരണങ്ങളും വിൽപനയ്ക്ക് കൊണ്ടുവന്ന തേയിലയും കത്തിനശിച്ചു. ചെറുകിട തേയില വ്യാപാരിയായ മങ്ങാടൻ വീട്ടിൽ ഹുസൈന്റെ ഉടമസ്ഥതയിലുള്ള വീടും അതിനോടുചേർന്നുള്ള തേയിലക്കടയുമാണ് കത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് കണ്ടതോടെ വീട്ടുകാർ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. വൈദ്യുതി ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ ഇടയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

വീടിന്റെ പകുതിഭാഗം പൊളിച്ച് പണി നടത്തുന്നതിനിടയിലാണ് അപകടം.സംഭവത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പറയുന്നു. ലയങ്ങളിലേക്കുള്ള ജലവിതരണ പൈപ്പിൽനിന്ന് വെള്ളംചീറ്റിയാണ് തീ കെടുത്തിയത്. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ കെ.കെ.ഷാജു, പൊലീസുകാരായ ആനന്ദ്,നിഫാദ് എന്നിവരും പ്രദേശവാസികളും ചേർന്ന് തീയണച്ചു.