പുന്നയൂർ∙ അകലാട് വീടിനു തീവച്ച് മകനെയും കുടുംബത്തെയും കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവ് പട്ടത്തു വളപ്പിൽ ഷരീഫ് (63) അറസ്റ്റിൽ. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ. വേണുഗോപാലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എഎസ്‌ഐമാരായ സുധാകരൻ, സുധീർ, പൊലീസുകാരായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുന്നയൂർ∙ അകലാട് വീടിനു തീവച്ച് മകനെയും കുടുംബത്തെയും കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവ് പട്ടത്തു വളപ്പിൽ ഷരീഫ് (63) അറസ്റ്റിൽ. തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ. വേണുഗോപാലിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് എഎസ്‌ഐമാരായ സുധാകരൻ, സുധീർ, പൊലീസുകാരായ മിഥുൻ, ലിനു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷരീഫ് പിടിയിലായത്.

ഫെബ്രുവരി 2 നു പുലർച്ചെയാണ് മകനും ഭാര്യയും കുഞ്ഞും ഉറങ്ങിയിരുന്ന മുറിയിലേക്ക് പെട്രോൾ ഒഴിച്ച് ഷരീഫ് തീകൊളുത്തിയത്. മകൻ ഷഫീഖ് (25), ഭാര്യ ബൽക്കീസ് (21), മകൻ ഷംനാദ് (ഒന്ന്) എന്നിവരാണു മുറിയിൽ ഉണ്ടായിരുന്നത്. വീട്ടിൽ ഷരീഫിന്റെ ഭാര്യ ഫാത്തിമയും മറ്റൊരു മകളും ഉണ്ടായിരുന്നു. വീട്ടുകാരുടെ നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ രക്ഷിച്ചത്. വാതിലുകൾ ഷരീഫ് പുറത്തുനിന്നു പൂട്ടിയതിനാൽ രക്ഷപ്പെടാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഭാര്യയുടെ പേരിലുള്ള സ്‌കൂട്ടറാണ് ഷരീഫ് ഉപയോഗിച്ചിരുന്നത്. ഇതു തിരിച്ചു ചോദിച്ചതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് പറയുന്നത്.