ചാലിശേരി ∙ കേരള സിഎസ്ഐ സഭയിലെ ഏക വനിത പുരോഹിതയായ റവ. സിസ്റ്റർ ലിസി സ്നേഹലത ചാലിശേരി സിഎസ്ഐ സെന്റ് ലൂക്ക്സ് പള്ളിയിൽ ഇന്നലെ കുർബാന അർപ്പിച്ചു. തൃശൂർ ബഥേൽ ആശ്രമത്തിൽ സേവനമനുഷ്ഠിച്ചിരുന്ന റവ.ലിസി കഴിഞ്ഞ ജനുവരിയിലാണു വൈദിക പട്ടം സ്വീകരിച്ചത്.മിഷൻ സൺഡേയുടെ ഭാഗമായി നടത്തിയ, 2 മണിക്കൂറോളം നീണ്ട തിരുവത്താഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലിശേരി ∙ കേരള സിഎസ്ഐ സഭയിലെ ഏക വനിത പുരോഹിതയായ റവ. സിസ്റ്റർ ലിസി സ്നേഹലത ചാലിശേരി സിഎസ്ഐ സെന്റ് ലൂക്ക്സ് പള്ളിയിൽ ഇന്നലെ കുർബാന അർപ്പിച്ചു. തൃശൂർ ബഥേൽ ആശ്രമത്തിൽ സേവനമനുഷ്ഠിച്ചിരുന്ന റവ.ലിസി കഴിഞ്ഞ ജനുവരിയിലാണു വൈദിക പട്ടം സ്വീകരിച്ചത്.മിഷൻ സൺഡേയുടെ ഭാഗമായി നടത്തിയ, 2 മണിക്കൂറോളം നീണ്ട തിരുവത്താഴ ആരാധനയ്ക്കാണു വനിത പുരോഹിത മുഖ്യ കാർമികത്വം വഹിച്ചത്.

സ്ത്രീകൾക്കായി നടത്തിയ പ്രത്യേക യോഗത്തിൽ ഇവർ ക്ലാസ് എടുക്കുകയും ചെയ്തു. സിസ്റ്റർ ലീലാമ്മ മാത്യു, ഫാ.മാത്തുണ്ണി ജോസഫ് എന്നിവർ പ്രസംഗിച്ചു. പാലക്കാട് മേൽപ്പറമ്പ് ഇടവകാംഗമായ റവ.ലിസി പുത്തൻപുരയ്ക്കൽ ജോൺ-നയോമി ദമ്പതികളുടെ മകളാണ്. 2014ൽ സന്യസ്ത വ്രതം സ്വീകരിച്ചു. വിമൻ ഫെലോഷിപ്‌ പ്രസിഡന്റ് ഉൾപ്പെടെ ആത്മീയ ശുശ്രൂഷ സംഘടനകളുടെ നേതൃരംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. വൈദികവൃത്തിയിൽ പ്രവേശിക്കുന്നതിന്റെ ഭാഗമായി 4 വർഷം സ്കൂൾ ഓഫ് മിനിസ്ട്രിയിൽ പഠിച്ചിരുന്നു.