മാള ∙ ഭിന്നശേഷിക്കാരായ കുട്ടികളെ സഹപാഠികൾക്കൊപ്പം കൈ ചേർത്ത് പിടിക്കുകയാണ് സർവശിക്ഷാ കേരളം മാള ബിആർസി. സ്കൂളിലെത്തി നേരിട്ട് വിദ്യാഭ്യാസം നേടാൻ ആകാത്ത ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റു വിദ്യാർഥികൾക്കൊപ്പം നിർത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഘോഷങ്ങളിൽ ഇവരുടെ വീടുകളിൽ വിദ്യാർഥികളും അധ്യാപകരും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാള ∙ ഭിന്നശേഷിക്കാരായ കുട്ടികളെ സഹപാഠികൾക്കൊപ്പം കൈ ചേർത്ത് പിടിക്കുകയാണ് സർവശിക്ഷാ കേരളം മാള ബിആർസി. സ്കൂളിലെത്തി നേരിട്ട് വിദ്യാഭ്യാസം നേടാൻ ആകാത്ത ഭിന്നശേഷിക്കാരായ വിദ്യാർഥികളെ മറ്റു വിദ്യാർഥികൾക്കൊപ്പം നിർത്തുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആഘോഷങ്ങളിൽ ഇവരുടെ വീടുകളിൽ വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ ഒന്നിച്ചെത്തി പങ്കാളികളാകും. ഇത് കുട്ടികളിൽ വളരെയേറെ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന് ബിആർസി പരിശീലകർ പറയുന്നു.

മാള ബിആർസിയുടെ കീഴിൽ മാള, കുഴൂർ, അന്നമനട, പൊയ്യ, ആളൂർ പഞ്ചായത്തുകളിലെ എണ്ണൂറോളം വിദ്യാർഥികളാണ് വിവിധ വിഭാഗങ്ങളിലായി ഭിന്നശേഷിക്കാരായുള്ളത്. ഇവരിൽ എഴുന്നേറ്റു നടക്കാൻ സാധിക്കാത്തവരുടെ വീടുകളിൽ അധ്യാപകരും സഹപാഠികളുമെത്തിയാണ് ആഘോഷം നടത്തുന്നത്. സ്കൂളിലേക്ക് എത്താൻ സാധിക്കാത്തവരെ പ്രത്യേക പരിശീലകരുടെ സഹായത്തോടെയാണ് വിദ്യാഭ്യാസം കൊടുക്കുന്നത്.

ADVERTISEMENT

കഴിഞ്ഞ ദിവസം സ്പൈനൽ മസ്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ച് വീട്ടിൽ തന്നെ കഴിയുന്ന കുട്ടിയുടെ അടുത്ത് സഹപാഠികളുമൊരുമിച്ച് എത്തിയാണ് ഓണം ആഘോഷിച്ചത്. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് ഉദ്ഘാടനം ചെയ്തു. ബിആർസി മാളയുടെ ഓണച്ചങ്ങാതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഓണാഘോഷം ‘പൊന്നോണമുറ്റത്ത്’ സംഘടിപ്പിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു.