കാട്ടകാമ്പാൽ∙ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടി സമ്മാനിച്ച് പഞ്ചായത്തംഗം എം.എസ്.മണികണ്ഠൻ. രാമപുരം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് തന്റെ ഓണറേറിയം ഉപയോഗിച്ച് ഓണക്കോടി സമ്മാനിച്ചത്. വാർഡിൽ എസ്എസ്എൽസി, പ്ലസ്ടു വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. തൊഴിലുറപ്പ് തൊഴിലാളികളായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാട്ടകാമ്പാൽ∙ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണക്കോടി സമ്മാനിച്ച് പഞ്ചായത്തംഗം എം.എസ്.മണികണ്ഠൻ. രാമപുരം വാർഡിലെ മുഴുവൻ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് തന്റെ ഓണറേറിയം ഉപയോഗിച്ച് ഓണക്കോടി സമ്മാനിച്ചത്. വാർഡിൽ എസ്എസ്എൽസി, പ്ലസ്ടു വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപഹാരങ്ങൾ നൽകി. തൊഴിലുറപ്പ് തൊഴിലാളികളായ കാർത്തിക ചന്ദ്രൻ, സുമ കുഞ്ഞുമോൻ, സുരേഖ സുരേഷ്, പ്രീജ പ്രേമൻ, കെ.പി.വിശ്വനാഥൻ, ടി,കെ. പ്രഹ്ലാദൻ, പി.കെ.ശശീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

മായന്നൂർ മില്ലനിയം ക്ലബ് പ്രവർത്തകർ ഓണാഘോഷത്തോടനുബന്ധിച്ചു മാവേലിയുമായി വീടുകളിലെത്തിയപ്പോൾ

പുന്നയൂർക്കുളം ∙ പഞ്ചായത്തിലെ അങ്കണവാടി അധ്യാപകരും ഹെൽപർമാരും ചേർന്ന് ഓണോഘോഷം നടത്തി. ചെറായി അങ്കണവാടിയിൽ നടന്ന പരിപാടി ഐസിഡിഎസ് സൂപ്പർവൈസർ കെ.കെ. സിന്ധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 32 അങ്കണവാടികളിൽ നിന്നായി 64 ജീവനക്കാർ പങ്കാളികളായി. ഓണസദ്യ, തിരുവാതിരക്കളി എന്നിവ നടന്നു. ഗ്രൂപ്പ് ലീഡർ വി. സുബൈദ, പ്രേമ തെക്കത്ത്, പി. ജയന്തി, വിനു, ടി.എസ്. ശാന്തകുമാരി, മിനി മാപ്പാല, പി.ആർ. രമ്യ തുടങ്ങിയവർ നേതൃത്വം നൽകി

ADVERTISEMENT

വടക്കാഞ്ചേരി ∙ നഗരസഭയുടെ ഓണാഘോഷം - ‘ഓണവർണം’ ഉത്രാട സദ്യയോടെ സമാപിച്ചു. സമാപന സമ്മേളനം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.ആർ.അനൂപ് കിഷോർ, പി.ആർ.അരവിന്ദാക്ഷൻ, എ.എം.ജമീലാബി, സി.വി.മുഹമ്മദ് ബഷീർ, സ്വപ്ന ശശി, നഗരസഭ സെക്രട്ടറി കെ.കെ.മനോജ് എന്നിവർ പ്രസംഗിച്ചു. 4 ദിവസങ്ങളിലായി വിവിധ കലാ പരിപാടികൾ, മ്യൂസിക് ആൻഡ് ഫ്യൂഷൻ, നാടൻ പാട്ടുകൾ എന്നിവ അരങ്ങേറി. 

കരുമത്ര ∙ മഹാത്മാ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികളുടെ വീടുകളിലേക്ക് ഓണത്തോടനുബന്ധിച്ചു ഭക്ഷ്യക്കിറ്റും ധനസഹായവും വിതരണം ചെയ്തു. അമ്പലപ്പാട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പി.ജെ.രാജു ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് സന്തോഷ് എറക്കാട്ട് അധ്യക്ഷത വഹിച്ചു. തോമസ് പുത്തൂർ, എ.ആർ.കൃഷ്ണൻകുട്ടി, പി.ടി.മണികണ്ഠൻ, കുട്ടൻ മച്ചാട്, വിനോദ് മാടവന, പി.ജസ്റ്റിൻ, എൻ.എം.വിനീഷ്, കെ.കെ.ജയിംസ് എന്നിവർ പ്രസംഗിച്ചു.

1. എൻഎസ്എസ് കിള്ളിമംഗലം കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷ പരിപാടികളിൽ നിന്ന്. 2. പൈങ്കുളം സർഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികളിൽ നടന്ന ഉറിയടി മത്സരം.
ADVERTISEMENT

പൈങ്കുളം∙ സർഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  വായനശാലയിൽ  ഓണാഘോഷ പരിപാടികൾ  സംഘടിപ്പിച്ചു. പൂക്കള മത്സരം, ഉറിയടി തുടങ്ങിയ വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ചടങ്ങിൽ  ഭക്ഷ്യ ധാന്യ കിറ്റ് വിതരണവും നടത്തി.

കിള്ളിമംഗലം ∙ എൻഎസ്എസ് കിള്ളിമംഗലം കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. കരയോഗം പ്രസിഡന്റ്‌ സി.പി. ഗോവിന്ദൻ കുട്ടി, സെക്രട്ടറി സി. ശ്രീകുമാർ ,ലത നാരായണൻ കുട്ടി എന്നിവർ പ്രസംഗിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി വിവിധ മത്സരങ്ങളും , വിദ്യാർഥി അനുമോദനവും, വയോധികരെ ആദരിക്കലും നടന്നു.