തൃശൂർ ∙ തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരി ആദിത്യശ്രീ കിടപ്പുമുറിയിൽ സ്ഫോടനത്തിൽ മരിച്ച സംഭവത്തിൽ ആദ്യഘട്ട അന്വേഷണവും നിഗമനവും പാളിയെന്നു തെളിഞ്ഞതോടെ പൊലീസും പ്രതിക്കൂട്ടിൽ. മറ്റു സാധ്യതകൾ പരിഗണിക്കാതെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണു കുട്ടിയുടെ മരണമെന്ന നിഗമനം പ്രഖ്യാപിച്ചതിൽ പൊലീസിനും സ്ഥലം

തൃശൂർ ∙ തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരി ആദിത്യശ്രീ കിടപ്പുമുറിയിൽ സ്ഫോടനത്തിൽ മരിച്ച സംഭവത്തിൽ ആദ്യഘട്ട അന്വേഷണവും നിഗമനവും പാളിയെന്നു തെളിഞ്ഞതോടെ പൊലീസും പ്രതിക്കൂട്ടിൽ. മറ്റു സാധ്യതകൾ പരിഗണിക്കാതെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണു കുട്ടിയുടെ മരണമെന്ന നിഗമനം പ്രഖ്യാപിച്ചതിൽ പൊലീസിനും സ്ഥലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരി ആദിത്യശ്രീ കിടപ്പുമുറിയിൽ സ്ഫോടനത്തിൽ മരിച്ച സംഭവത്തിൽ ആദ്യഘട്ട അന്വേഷണവും നിഗമനവും പാളിയെന്നു തെളിഞ്ഞതോടെ പൊലീസും പ്രതിക്കൂട്ടിൽ. മറ്റു സാധ്യതകൾ പരിഗണിക്കാതെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണു കുട്ടിയുടെ മരണമെന്ന നിഗമനം പ്രഖ്യാപിച്ചതിൽ പൊലീസിനും സ്ഥലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ തിരുവില്വാമല പട്ടിപ്പറമ്പിൽ എട്ടുവയസ്സുകാരി ആദിത്യശ്രീ കിടപ്പുമുറിയിൽ സ്ഫോടനത്തിൽ മരിച്ച സംഭവത്തിൽ ആദ്യഘട്ട അന്വേഷണവും നിഗമനവും പാളിയെന്നു തെളിഞ്ഞതോടെ പൊലീസും പ്രതിക്കൂട്ടിൽ. മറ്റു സാധ്യതകൾ പരിഗണിക്കാതെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചാണു കുട്ടിയുടെ മരണമെന്ന നിഗമനം പ്രഖ്യാപിച്ചതിൽ പൊലീസിനും സ്ഥലം സന്ദർശിച്ച ഫൊറൻസിക് വിദഗ്ധർക്കും ഗുരുതര വീഴ്ച സംഭവിച്ചെന്നു വ്യക്തമായതോടെ വകുപ്പുതല അന്വേഷണത്തിനും ശിക്ഷാനടപടിക്കും വഴിയൊരുങ്ങി. 

ഫോൺ പൊട്ടിത്തെറിച്ചുണ്ടാകാവുന്ന അപകടത്തിന്റെ ലക്ഷണമല്ല മൃതശരീരത്തിലുള്ളതെന്നും വായ്ക്കുള്ളിലോ വായയോടു ചേർന്നോ സംഭവിച്ച ശക്തമായ സ്ഫോടനമാകാം മരണത്തിനു കാരണമായതെന്നും ഫൊറൻസിക് സർജൻ ഡോ. എൻ.കെ. ഉന്മേഷ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നെങ്കിലും ഇതും പരിഗണിക്കപ്പെട്ടില്ല. ഏഴു മാസം മുൻപ് ആദിത്യശ്രീയുടെ മരണത്തിനു പിന്നാലെ അന്വേഷണത്തിനു ശേഷം ഫൊറൻസിക് വിദഗ്ധരെ ഉദ്ധരിച്ചു പൊലീസ് നടത്തിയ വിശദീകരണത്തിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിയാണു മരണകാരണമെന്നു സ്ഥിര‍ീകരിച്ചിരുന്നു. എന്നാൽ, ഈ നിഗമനത്തോട് ആദിത്യശ്രീയുടെ കുടുംബം ആദ്യം യോജിച്ചിരുന്നില്ലെന്നാണു സൂചന. 

ADVERTISEMENT

 കിടപ്പുമുറിയിലെ ജനൽച്ചില്ലടക്കം പൊട്ടിയിരുന്നെന്നും ഉഗ്രശബ്ദം കേട്ടിരുന്നെന്നും അയൽവാസികൾ മൊഴി നൽകിയിരുന്നു. ഫോണിന്റെ ചില്ലു മാത്രമാണു പൊട്ടിയതെന്നതിനാൽ ഇത്ര വലിയ സ്ഫോടനത്തിനു കാരണം മറ്റെന്തോ ആണെന്നു ബന്ധുക്കളും സംശയം ഉന്നയിച്ചിരുന്നതായി പറയുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതാണു കാരണമെന്ന നിഗമനത്തിൽ പൊലീസ് ഉറച്ചുനിൽക്കുകയായിരുന്നു.

കഴിഞ്ഞ ജൂലൈയിൽ ഫൊറൻസിക് ലാബിൽ നിന്നു പ്രാഥമിക പരിശോധനാ ഫലം വന്നപ്പോഴാണു ഫോൺ പൊട്ടിത്തെറിച്ചതല്ലെന്നു വ്യക്തമായത്. പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പന്നിപ്പടക്കമാകാം പൊട്ടിത്തെറിച്ചതെന്നു സംശയമുണർന്നു. എന്നിട്ടും പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുകയോ വീട്ടുകാരെ വിവരമറിയിക്കുകയോ ചെയ്യാതിരുന്നതു ദുരൂഹമായി.

ADVERTISEMENT

പന്നിപ്പടക്കമാണു പൊട്ടിയതെങ്കിൽ ഇതു കുട്ടിയുടെ കൈവശമെത്തിയതെങ്ങനെ എന്ന കാര്യത്തിലും അന്വേഷണമുണ്ടായില്ല. ഇന്റലിജൻസ് ആസ്ഥാനത്തു നിന്നു കമ്മിഷണർക്കു കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ചു വിവരം ലഭിച്ചതാണു ഫൊറൻസിക് റിപ്പോർട്ട് വീണ്ടും പൊങ്ങിവരാനിടയാക്കിയത്. പൊലീസ് നിലപാടു തിരുത്തിയെങ്കിലും വീട്ടുകാർ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.

പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായ സൂചന; വിട്ടുകളഞ്ഞതിൽ ദുരൂഹത
തൃശൂർ മെഡിക്കൽ കോളജിലെ ഫൊറൻസിക് വിഭാഗം മേധാവി ഡോ. എൻ.കെ. ഉന്മേഷിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ ഇങ്ങനെ: ‘കുട്ടിയുടെ താടിയെല്ലുകളും ഇടതുകൈ വിരലുകളും തകർന്നിട്ടുണ്ട്. തലച്ചോറിനു ഗുരുതര ക്ഷതമേറ്റു.

ADVERTISEMENT

മുറിവുകളുടെ സ്വഭാവം കണക്കിലെടുത്താൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചതാകാൻ സാധ്യതയില്ല. മുഖത്തോട് അത്ര അടുത്തല്ലാതെ ഇരിക്കുന്ന ഒരു ഫോൺ പൊട്ടിത്തെറിച്ചാലുണ്ടാകുന്ന മുറിവിന്റെ ലക്ഷണമല്ലിത്. വായയുടെ ഉള്ളിലോ വായയോടു ചേർന്നോ സംഭവിച്ച ഒരു സ്ഫോടനമാകാം മരണകാരണം. ഇതേക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തണം.’ 

എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പരാമർശം പൂർണമായും അവഗണിച്ച പൊലീസ് മൊബൈൽ ഫോൺ പൊട്ടിത്തെറിയെന്ന സാധ്യത മാത്രമാണു പരിഗണിച്ചത്. പുതിയ ഫൊറൻസിക് പരിശോധനാഫലം വന്നെങ്കിലും ഡോ. ഉന്മേഷിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.  

ഫൊറൻസിക് റിപ്പോർട്ട് പുറത്തുവിടാതെ പൊലീസ്; മൊഴിയെടുപ്പു തുടരുന്നു
തൃശൂർ ∙ ആദിത്യശ്രീയുടെ മരണകാരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്നു വ്യക്തമാക്കുന്ന ഫൊറൻസിക് റിപ്പോർട്ട് പൊലീസ് പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് ബന്ധുക്കളെയും കാണ‍ിച്ചിട്ടില്ല. എന്നാൽ, പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണു മരണത്തിനിടയാക്കിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെയും ബന്ധുക്കളുടെ വീടുകളിലെത്തി പൊലീസ് മൊഴിയെടുത്തു.

പന്നിപ്പടക്കം കണ്ടിട്ടുണ്ടോ, ഈ മേഖലയിലെവിടെയെങ്കിലും ഉപയോഗിക്കുന്നതായി അറിഞ്ഞിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണു പ്രധാനമായും ചോദിച്ചത്. പന്നിപ്പടക്കം കുട്ടിയുടെ കൈവശം എത്തിയതെങ്ങനെ എന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. 

പന്നിപ്പടക്കമാണെന്നു തിരിച്ചറിയാതെ കുട്ടി പറമ്പിൽ നിന്നോ മറ്റോ സ്ഫോടകവസ്തു കയ്യിലെടുത്തു വീട്ടിൽ കൊണ്ടുവരികയും ചുറ്റും ആരുമില്ലാത്ത സമയത്തു  കടിച്ചു നോക്കിയപ്പോൾ പൊട്ടിത്തെറിച്ചതാകാം എന്നതാണു പൊലീസ് നിഗമനം. എന്നാൽ, ഇതുമായി ചേരാത്തവിധമാണു വീട്ടുകാരും ബന്ധുക്കളും നൽകുന്ന മൊഴി.  വൈകിട്ട് ആറുമണിക്കു ശേഷം കുട്ടി വീട്ടിൽ നിന്നു പുറത്തിറങ്ങിയിട്ടില്ല. 

ഇതിനു മുൻപാണു സ്ഫോടകവസ്തു ലഭിച്ചെങ്കിൽ രാത്രി പത്തരവരെ ഇതൊളിപ്പിച്ചു വച്ചു എന്നതു വിശ്വസനീയമല്ല. പൊട്ടിത്തെറി നടന്നതിനു പിന്നാലെ ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമടക്കം ഓടിയെത്തിയെങ്കിലും പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന ഗന്ധം അനുഭവപ്പെട്ടിരുന്നില്ലെന്നും വീട്ടുകാരുടെ മൊഴിയിൽ ആവർത്തിക്കുന്നു. 

English Summary:

Forensics rule out mobile phone explosion as cause of 8-year-old girl's death in Thrissur