വെസ്റ്റ്മങ്ങാട് ∙ കോട്ടിയാട്ടുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു. രാവിലെ മേൽശാന്തി ആദിത്യന്റെ കാർമികത്വത്തിൽ വിശേഷപൂജകൾ നടന്നു. ഉച്ചയോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. കൊമ്പൻ മരുതൂർകുളങ്ങര മഹാദേവൻ തിടമ്പേറ്റി. ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്നു ആരംഭിച്ച വാദ്യമേളങ്ങളുമായുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെസ്റ്റ്മങ്ങാട് ∙ കോട്ടിയാട്ടുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരം ആഘോഷിച്ചു.  രാവിലെ മേൽശാന്തി ആദിത്യന്റെ കാർമികത്വത്തിൽ വിശേഷപൂജകൾ നടന്നു. ഉച്ചയോടെ ദേവസ്വം പൂരം എഴുന്നള്ളിപ്പ് ആരംഭിച്ചു. കൊമ്പൻ മരുതൂർകുളങ്ങര മഹാദേവൻ തിടമ്പേറ്റി. ഇതോടെ വിവിധ ഭാഗങ്ങളിൽ നിന്നു ആരംഭിച്ച വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകൾ വൈകിട്ടു ക്ഷേത്രത്തിലെത്തി സമാപിച്ചു. വെള്ളിത്തിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തിലുള്ള പാണ്ടിമേളത്തിന്റെ അകമ്പടിയോടെ നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ ഇരുപതോളം ആനകൾ അണിനിരന്നു. ദീപാരാധന, അത്താഴപൂജ, കാവടിയാട്ടം, തായമ്പക എന്നിവയുണ്ടായി. രാത്രി പൂരത്തിന് ശേഷം പുലർച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പോടെയാണു സമാപനം. പൂരത്തിന് ഭരണസമിതി പ്രസിഡന്റ് അശോകൻ വെള്ളക്കട, സെക്രട്ടറി കെ.എം.പ്രമോദ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.