ചാലക്കുടി ∙ 50 പട്ടിക വർഗ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം കേരള നിയമസഭയില്‍! നായരങ്ങാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികളാണു സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചിറക് പദ്ധതിയുടെ ഭാഗമായി സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിയമസഭ സന്ദർശിച്ചത്. ഗാലറിയിലിരുന്നു നിയമസഭാ നടപടികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചാലക്കുടി ∙ 50 പട്ടിക വർഗ വിദ്യാർഥികൾ അധ്യാപകർക്കൊപ്പം കേരള നിയമസഭയില്‍! നായരങ്ങാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാർഥികളാണു സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ ചിറക് പദ്ധതിയുടെ ഭാഗമായി സെൻട്രൽ റോട്ടറി ക്ലബ്ബിന്റെ സഹകരണത്തോടെ നിയമസഭ സന്ദർശിച്ചത്.

ഗാലറിയിലിരുന്നു നിയമസഭാ നടപടികൾ പരിചയപ്പെടുകയും ചെയ്തു. പഠനയാത്രയുടെ ഭാഗമായാണു കുട്ടികൾ കേരള നിയമസഭാ മന്ദിരത്തിൽ എത്തിയത്. സനീഷ്കുമാർ ജോസഫ് എംഎൽഎയ്ക്കൊപ്പം സ്‌പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മന്ത്രി കെ. രാധാകൃഷ്ണൻ എന്നിവരെ സന്ദർശിച്ച് ആശയവിനിമയം നടത്തുകയും ചെയ്തു.  

ADVERTISEMENT

3 ദിവസത്തെ പഠന യാത്രയിൽ തിരുവനന്തപുരത്തെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുകയും അവിടത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താമസിക്കുകയും ചെയ്യും. അറിവു സമ്പാദനത്തിനൊപ്പം വിദ്യാർഥികളുടെ മാനസിക സമ്മർദം കുറയ്ക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു യാത്ര ആസൂത്രണം ചെയ്തതെന്ന് എംഎൽഎ അറിയിച്ചു.

സെൻട്രൽ റോട്ടറി ക്ലബ് ഭാരവാഹികളായ ഡോ. പി.പി.ശ്രീജിത്ത്, ഷോബി കാണിച്ചായി, സി.ബി.അരുൺ, ബിബിൻ മാണിക്യത്താൻ തുടങ്ങിയവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി. പ്രിൻസിപ്പൽ ആർ.രാഗിണി, അധ്യാപക പ്രതിനിധികളായ അനൂപ് ഗർവാസീസ്, എ.ഇ.പ്രീത, ട്യൂട്ടർ വി.ആർ.സീനമോൾ, ജയരാജ്, ഹോസ്റ്റൽ സ്റ്റാഫ് ശരത് ബാബു വർഗീസ് എന്നിവർ വിദ്യാർഥികളെ അനുഗമിച്ചു. തിരുവനന്തപുരത്ത് കാഴ്ച ബംഗ്ലാവ് ശംഖുമുഖം, പൊന്മുടി, നെയ്യാർ ഡാം, ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ എന്നിവയും ഇവർ സന്ദർശിക്കും.