തൃശൂർ ∙ നാടിന്റെ മനോഹാരിതയെപ്പറ്റി കവിതകൾ എഴുതിക്കൂടേ എന്ന് എന്നോടു ചോദിക്കുന്നവരോട് ‌നെരൂദയുടെ വരികളാണ് എനിക്ക് ചൊല്ലാനുള്ളത്– ‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ’– മണിപ്പൂരി കവി റോബിൻ ങാങ്ഗോമിന്റെ വാക്കുകൾ നൊമ്പരത്തോടെയാണു സാർവദേശീയ സാഹിത്യോത്സവത്തിന്റെ സദസ്സ് ഏറ്റുവാങ്ങിയത്. ‘‘അരാജകത്വവും അഴിമതിയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ നാടിന്റെ മനോഹാരിതയെപ്പറ്റി കവിതകൾ എഴുതിക്കൂടേ എന്ന് എന്നോടു ചോദിക്കുന്നവരോട് ‌നെരൂദയുടെ വരികളാണ് എനിക്ക് ചൊല്ലാനുള്ളത്– ‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ’– മണിപ്പൂരി കവി റോബിൻ ങാങ്ഗോമിന്റെ വാക്കുകൾ നൊമ്പരത്തോടെയാണു സാർവദേശീയ സാഹിത്യോത്സവത്തിന്റെ സദസ്സ് ഏറ്റുവാങ്ങിയത്. ‘‘അരാജകത്വവും അഴിമതിയും അതിർത്തി കടന്നുള്ള ഭീകരതയും വംശീയ സംഘർഷങ്ങളും മണിപ്പുരിലുണ്ട്. പാവപ്പെട്ടവരുടെ പാർശ്വവത്കരണവും അഴിമതിക്കാരായ സർക്കാരുദ്യോഗസ്ഥരുടെ നിസ്സംഗതയും എന്റെ നാട്ടിൽ ഒരു യാഥാർഥ്യമാണ്.’’– അദ്ദേഹം പറഞ്ഞു. 

 താനൊരു കവിയാണ്, രാഷ്ട്രീയക്കാരനല്ല എന്നാണ് ഇസ്രേലിയൻ കവി ആമിർ ഒർ ഇസ്രയേൽ - പലസ്തീൻ വിഷയത്തിലുള്ള കാഴ്ചപ്പാടെന്താണെന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ‘‘അതിക്രമങ്ങളിൽ  ഖേദമുണ്ട്. ഇത്തരം അക്രമങ്ങൾ തലമുറകൾക്കുള്ള ആഘാതമാണ്. എങ്കിലും രാഷ്ട്രീയക്കാരന്റെ വേഷം ചെയ്യാൻ താൻ ശ്രമിക്കുന്നില്ല. ഒരു സർക്കാരിന്റെയും വക്താവുമല്ല. ‘പോയട്രി ഇൻ ഹീബ്രു’ എന്ന വിഷയത്തിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.  ആമിർ ഒർ വായിച്ച കവിതകൾ കെ. സച്ചിദാനന്ദൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.

ADVERTISEMENT

 ‘മലയാള മൊഴിഭേദങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ ഇ.പി. രാജഗോപാലൻ അധ്യക്ഷത വഹിച്ചു. കാവുമ്പായി ബാലകൃഷ്ണൻ, ടി.ബി. വേണുഗോപാലപ്പണിക്കർ, ലതാലക്ഷ്മി, എസ്.രാജശേഖരൻ എന്നിവരും സംസാരിച്ചു. ‘എന്റെ എഴുത്തും കാലവും’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ അനിതാ നായർ മീന ടി. പിള്ളയുമായി എഴുത്തനുഭവങ്ങൾ പങ്കുവച്ചു. 

 ഇന്ത്യൻ പത്രപ്രവർത്തകർ എത്ര വലിയ സത്യം പറയുന്നുവോ, അത്രയും വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ട ദുരവസ്ഥയാണുള്ളതെന്ന് ‘ഇന്ത്യൻ പത്രപ്രവർത്തനം എങ്ങോട്ട്’ എന്ന പാനൽ ചർച്ചയിൽ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ട് മാധ്യമ പ്രവർത്തകൻ ശശികുമാർ പറഞ്ഞു. വിനോദ് കെ. ജോസ്, സിദ്ധാർഥ് വരദരാജൻ,  വെങ്കിടേഷ് രാമകൃഷ്ണൻ എന്നിവരും അഭിപ്രായങ്ങൾ പങ്കുവച്ചു. ഇന്നലെ വിവിധ സെഷനുകളിൽ എം.എ.ബേബി, കെ.സച്ചിദാനന്ദൻ,  അസീസ് തരുവണ, എം.എ.സിദ്ദീഖ്, ഇ.പി.രാജഗോപാലൻ, കുര്യാസ് കുമ്പളക്കുഴി എന്നിവർ പ്രസംഗിച്ചു. 

ADVERTISEMENT

സമാപനം ഇന്ന് 
ഒരാഴ്ചത്തെ സാർവദേശീയ സാഹിത്യോത്സവം ഇന്ന് സമാപിക്കും. അക്കാദമി അങ്കണത്തിലെ ഒന്നാം വേദിയിൽ ഇന്ന് രാവിലെ 10ന് ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി’ എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. വിവിധ സെഷനുകളിൽ മന്ത്രി പി.രാജീവ്, എം.ബി.രാജേഷ് എന്നിവർ പ്രഭാഷണം നടത്തും. സമാപന സമ്മേളനം വൈകിട്ട് 4ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 

ശ്രദ്ധേയമായി ‘പേജ്’ സ്റ്റാൾ
തൃശൂർ ∙ സാഹിത്യോത്സവത്തിന്റെ ഭാഗമായി ടൗൺ ഹാളിൽ നടത്തുന്ന പുസ്തകമേളയിൽ, ഗവ. എൻജിനീയറിങ് കോളജിലെ പൂർവ വിദ്യാർഥികളായ എഴുത്തുകാരുടെ കൂട്ടായ്മയായ ‘പേജി’ന്റെ സ്റ്റാൾ ശ്രദ്ധേയമാകുന്നു. കോളജിലെ പൂർവ വിദ്യാർഥികളും മുൻ അധ്യാപകരും ആയ അൻപതോളം എഴുത്തുകാരുടെ നൂറ്റിയിരുപത്തിയഞ്ചിലധികം കൃതികൾ  ഈ സ്റ്റാളിലുണ്ട്.ഒരേ സ്ഥാപനത്തിൽ നിന്നുള്ള എഴുത്തുകാരുടെ രചനകൾക്കായി ഇത്തരമൊരു ഇടം ഇതാദ്യമാണ്. പുസ്തകമേളയിൽ 45, 46 നമ്പർ സ്റ്റാളുകളിലാണ് ‘പേജ്’.