പ്രായോഗിക പരീക്ഷ: തൃശൂർ ∙ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ എഴുത്തുപരീക്ഷ പാസായവർക്ക് 29, 30, മേയ് 2, 3, 4, 6 തീയതികളിൽ അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളജിൽ പ്രായോഗിക പരീക്ഷ നടത്തും. പരീക്ഷാർഥികൾ ‘സംരക്ഷ’ സോഫ്റ്റ്‌വെയറിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. 0487–2973280.....

പ്രായോഗിക പരീക്ഷ: തൃശൂർ ∙ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ എഴുത്തുപരീക്ഷ പാസായവർക്ക് 29, 30, മേയ് 2, 3, 4, 6 തീയതികളിൽ അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളജിൽ പ്രായോഗിക പരീക്ഷ നടത്തും. പരീക്ഷാർഥികൾ ‘സംരക്ഷ’ സോഫ്റ്റ്‌വെയറിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. 0487–2973280.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായോഗിക പരീക്ഷ: തൃശൂർ ∙ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ എഴുത്തുപരീക്ഷ പാസായവർക്ക് 29, 30, മേയ് 2, 3, 4, 6 തീയതികളിൽ അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളജിൽ പ്രായോഗിക പരീക്ഷ നടത്തും. പരീക്ഷാർഥികൾ ‘സംരക്ഷ’ സോഫ്റ്റ്‌വെയറിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. 0487–2973280.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രായോഗിക പരീക്ഷ: 
തൃശൂർ ∙ സംസ്ഥാന ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് വയർമാൻ എഴുത്തുപരീക്ഷ പാസായവർക്ക് 29, 30, മേയ് 2, 3, 4, 6 തീയതികളിൽ അളഗപ്പനഗർ ത്യാഗരാജാർ പോളിടെക്നിക് കോളജിൽ പ്രായോഗിക പരീക്ഷ നടത്തും. പരീക്ഷാർഥികൾ ‘സംരക്ഷ’ സോഫ്റ്റ്‌വെയറിൽ നിന്ന് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യണം. 0487–2973280.

അറിയിപ്പ്
ചാലക്കുടി ∙ റസിഡന്റ്സ് കോഓർഡിനേഷൻ ട്രസ്റ്റ് 27നു കാർമൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടത്താനിരുന്ന ‘ക്രാക്ട്’ കായികമേള മേയ് 12ലേക്ക് മാറ്റിവച്ചതായി സെക്രട്ടറി പി.ഡി.ദിനേശ് അറിയിച്ചു.

ADVERTISEMENT

മനുഷ്യാവകാശ കമ്മിഷൻ തൃശൂർ സിറ്റിങ് റദ്ദാക്കി
തൃശൂർ ∙ മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഇന്നു തൃശൂർ ഗവ.ഗെസ്റ്റ് ഹൗസിൽ നടത്താനിരുന്ന സിറ്റിങ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ റദ്ദാക്കി.

ഇപിഎഫ് പരാതിപരിഹാര അദാലത്ത് 29ന്
തൃശൂർ ∙ ഇപിഎഫ് ജില്ലാ ഓഫിസും ഇഎസ്ഐ കോർപറേഷൻ റീജനൽ ഓഫിസും സംയുക്തമായി നടത്തുന്ന പരാതിപരിഹാര അദാലത്ത് 29നു 10 മുതൽ വടക്കാഞ്ചേരി ആര്യംപാടം പകൽവീട് കോൺഫറൻസ് ഹാളിൽ നടക്കും. ശക്തൻ തമ്പുരാൻ നഗറിലുള്ള പിഎഫ് ഓഫിസിൽ എത്തിയോ do.thrissur@epfindia.gov.in എന്ന ഇമെയിൽ മുഖേനയോ റജിസ്റ്റർ ചെയ്യണം. മൊബൈൽ നമ്പറും യുഎഎൻ നമ്പറോ പിപിഒ നമ്പറോ ഇപിഎഫ് അക്കൗണ്ട് നമ്പറോ നിർബന്ധമായും രേഖപ്പെടുത്തണം. സ്പോട് റജിസ്ട്രേഷനും സൗകര്യം ഉണ്ട്.

ADVERTISEMENT

സൗജന്യ നേത്ര പരിശോധനാ ക്യാംപിനു ഇന്ന് തുടക്കം
ചെറുതുരുത്തി∙ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീശ്രീ ഭാരതീ തീർഥ മഹാ സ്വാമികളുടെ 74-ാ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ചെറുതുരുത്തി പിഎൻഎൻഎം ആയുർവേദ മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം രണ്ടു ദിവസങ്ങളിലായി നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാംപിനു ഇന്നു തുടക്കമാകും. ആയുർവേദ കോളജ് ആശുപത്രിയിലാണ് ക്യാംപും മരുന്നു വിതരണവും നടക്കുന്നത്. കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ, തിമിരം, ഗ്ലോക്കോമ തുടങ്ങിയ വിവിധ രോഗങ്ങൾക്കുള്ള നേത്രപരിശോധനയും സൗജന്യ മരുന്നു വിതരണവും ഉണ്ടാവും.

വേനലവധി ക്യാംപ് 
വടക്കാഞ്ചേരി ∙ നിറച്ചാർത്ത് കലാ സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ എങ്കക്കാട് നിദർശനയിൽ ‘കുട്ടിപ്പട്ടാളം’ വേനലവധി ക്യാംപ് തുടങ്ങി. ആദ്യ ദിനത്തിൽ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി‍ ഷാജു കുന്നത്തേരിയുടെ നേതൃത്വത്തിൽ നാടകക്കളരി നടന്നു. വരും ദിവസങ്ങളിൽ നാടൻപാട്ട് പരിശീലനവുമായി കാവാലം ശിവദാസ് നയിക്കുന്ന നാട്ടുവഴക്കം പാട്ടുവഴക്കം, സുബിത് നയിക്കുന്ന ഉപയോഗ ശൂന്യമായ വസ്തുക്കളിൽ നിന്നുള്ള കളിപ്പാട്ട നിർമാണം, ജഗേഷ് എടക്കാട്ടിന്റെ നേതൃത്വത്തിൽ ചിത്രകലാ ശിൽപശാല എന്നിവ നടക്കും. ക്യാംപ് 28നു സമാപിക്കും. 

ADVERTISEMENT

കലവറ ചന്ത ഇന്ന് മുടക്കം
ആർത്താറ്റ് ∙  പോളിങ് ബൂത്ത് ഒരുക്കുന്നതിനാൽ ഇന്ന് കൃഷിഭവനിൽ  കലവറ ആഴ്ച ചന്ത ഉണ്ടാകില്ലെന്ന് കൃഷി ഓഫിസർ അറിയിച്ചു.

ചിത്രരചനാ മത്സരം 27ന്
തിരുവില്വാമല ∙ പറക്കോട്ടുകാവ് താലപ്പൊലി പാമ്പാടി ദേശം 27നു ഗ്രാമീണ വായനശാലയിൽ 5 മുതൽ 16 വയസ്സുവരെ പ്രായമുള്ളവർക്കായി ചിത്രരചനാ മത്സരം നടത്തുന്നു. 7356989326.

പൊതുയോഗത്തിനും റാലിക്കും നിരോധനം 
തൃശൂർ ∙ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് ജില്ലയിൽ പൊതുയോഗം, ഘോഷയാത്ര എന്നിവ നിരോധിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ ഉത്തരവിട്ടു. ഇന്നു വൈകിട്ട് 6 മുതൽ 26നു വൈകിട്ട് 6 വരെയാണു നിരോധനം. പൊതുയോഗം, ജാഥ എന്നിവ വിളിച്ചു ചേർക്കുകയോ നടത്തുകയോ പങ്കെടുക്കുകയോ ചെയ്യരുത്. ടെലിവിഷൻ, സിനിമ, റേഡിയോ, സമാനമായ മറ്റ് ഉപകരണങ്ങൾ ഉൾപ്പെടെ മറ്റു മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളും നിരോധിച്ചു. സംഗീതക്കച്ചേരി, നാടകാവതരണം, മറ്റേതെങ്കിലും വിനോദ പരിപാടികൾ നടത്തി പൊതുജനങ്ങളെ ആകർഷിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രചരിപ്പിക്കരുത്. നിർദേശങ്ങൾ ലംഘിക്കുന്ന ഏതൊരു വ്യക്തിയും 2 വരെ തടവും പിഴയും അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കുന്ന തരത്തിൽ ശിക്ഷിക്കപ്പെടും.

ഗതാഗത നിയന്ത്രണം 
എരുമപ്പെട്ടി∙ കാഞ്ഞിരക്കോട് - ചാത്തൻചിറ റോഡിന്റെ ടാറിങ് ജോലി ആരംഭിച്ചതിനാൽ ഇതുവഴി വാഹന ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

തൃശൂർ ∙ പരസ്യ പ്രചാരണം അവസാനിക്കുന്നതിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ കൊട്ടിക്കലാശവും ബൈക്ക് റാലി, റോഡ് ഷോ എന്നിവ നടക്കുന്നതിനാൽ ഇന്നു വൈകിട്ട് 4 മുതൽ കൊട്ടിക്കലാശം കഴിയുന്നതു വരെ സ്വരാജ് റൗണ്ടിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.