തൃശൂർ ∙ മെഡിക്കൽ കോളജിൽ യുപി സ്വദേശികളായ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിന് ഇരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിനു സമർപ്പിച്ചു. ഇരുവരും റാഗിങ്ങിന് ഇരകളായതായി അന്വേഷണത്തിൽ വ്യക്തമായി. ആരോപണത്തെ തുടർന്ന് കോളജിൽ നിന്നു പുറത്താക്കിയ 7 സീനിയർ വിദ്യാർഥികളിൽ 3 പേരാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ മെഡിക്കൽ കോളജിൽ യുപി സ്വദേശികളായ 2 ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികൾ റാഗിങ്ങിന് ഇരയായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിനു സമർപ്പിച്ചു. ഇരുവരും റാഗിങ്ങിന് ഇരകളായതായി അന്വേഷണത്തിൽ വ്യക്തമായി. ആരോപണത്തെ തുടർന്ന് കോളജിൽ നിന്നു പുറത്താക്കിയ 7 സീനിയർ വിദ്യാർഥികളിൽ 3 പേരാണ് റാഗിങ്ങിൽ നേരിട്ടു പങ്കാളികളായതെന്നാണു കണ്ടെത്തൽ. 4 പേർ കുറ്റകൃത്യം നടത്തുന്നതിനു പശ്ചാത്തല സൗകര്യമൊരുക്കി.  അന്വേഷണ റിപ്പോർട്ട് ഇന്നു കോളജിലെ ആന്റി റാഗിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കമ്മിറ്റിയുടെ ശുപാർശ കൂടി പരിഗണിച്ച് കുറ്റക്കാർക്കെതിരെ തുടർ നടപടികൾ സ്വീകരിക്കും. പരാതിയും അന്വേഷണ റിപ്പോർട്ടും പൊലീസിനു കൈമാറും. ഒരാഴ്ച മുൻപാണു കോളജ് ഹോസ്റ്റലിൽ 2 വിദ്യാർഥികളെ 7 അംഗ സംഘം റാഗിങ്ങിനു വിധേയരാക്കിയത്. ശാരീരികമായി ഉപദ്രവിച്ചതായും ആരോപണമുണ്ട്. ആരോപണ വിധേയരും യുപി സ്വദേശികളാണ്.