കേച്ചേരി∙ ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർ സെന്റ് തോമസ് യുപി സ്കൂളിലെ 42,43 ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.43-ൽ രാത്രി 8.15നും 42-ൽ 7.30നുമാണ് വോട്ടെടുപ്പ് തീർന്നത്. സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ നീണ്ട നിര രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്നു. ചൂണ്ടൽ ഗവ. യുപി സ്കൂളിലും കേച്ചേരി ഗവ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേച്ചേരി∙ ചൂണ്ടൽ പഞ്ചായത്തിലെ പാറന്നൂർ സെന്റ് തോമസ് യുപി സ്കൂളിലെ  42,43 ബൂത്തുകളിൽ വോട്ടെടുപ്പ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്.43-ൽ രാത്രി 8.15നും 42-ൽ 7.30നുമാണ് വോട്ടെടുപ്പ് തീർന്നത്. സ്ത്രീകളടക്കമുള്ള വോട്ടർമാരുടെ നീണ്ട നിര രാവിലെ മുതൽ ഇവിടെ ഉണ്ടായിരുന്നു. ചൂണ്ടൽ ഗവ. യുപി സ്കൂളിലും കേച്ചേരി ഗവ. എൽപി സ്കൂളിലും രാത്രി 7.30നാണ് വോട്ടെടുപ്പ് അവസാനിച്ചത്.

 കേച്ചേരി ജ്ഞാനപ്രകാശിനി യുപി സ്കൂളിൽ രാത്രി 7നാണ് വോട്ടെടുപ്പ് കഴിഞ്ഞത്. കൈപ്പറമ്പ് പഞ്ചായത്തിലെ പേരാമംഗലം ശ്രീ ദുർഗാ വിലാസം സ്കൂളിൽ 122 ാം ബൂത്തിൽ വോട്ടെടുപ്പ് രാത്രി 7.50നാണ് അവസാനിച്ചത്. മുണ്ടൂർ പഴമുക്ക് ഗവ. എൽ പി സ്കൂളിലെ 112 ാം ബൂത്തിൽ രാത്രി 7.40–നാണ് വോട്ടെടുപ്പ് തീർന്നത്.

ADVERTISEMENT

പലരും വോട്ട്  ചെയ്യാതെ മടങ്ങി: മുരളീധരൻ 
പുതുക്കാട് ∙ വോട്ടർമാർ ഇക്കുറി കൂടുതൽനേരം വരിയിൽ നിൽക്കേണ്ട സ്ഥിതിയുണ്ടായെന്നും പലർക്കും വോട്ട് ചെയ്യാതെ മടങ്ങേണ്ടിവന്നുവെന്നും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ കുറച്ചുകൂടി കൃത്യനിഷ്ഠ കാണിക്കണമായിരുന്നുവെന്നും യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ.

ചൂടു കൂടിവരുന്ന സാഹചര്യത്തിൽ വോട്ടർമാർക്ക് ഫാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനെകുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണമെന്നും രാവിലെ പോളിങ് ബൂത്തിലെത്തിയ പല വിശ്വാസികൾക്കും ഉച്ചയ്ക്ക് പള്ളിയിൽ പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.  ഫ്ലാറ്റുകളിലുള്ള യഥാർഥ വോട്ടർമാർക്കും പകരം വ്യാജന്മാർ വോട്ടുചെയ്യുന്ന പ്രവണതയുണ്ടെന്നും രാഷ്ട്രീയ പാർട്ടികൾ ഫ്ലാറ്റുകളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സ്ഥിതിയാണെന്നും മുരളീധരൻ പറഞ്ഞു.