ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ ചെറിയ ചടങ്ങും പ്രകൃതിയുമായി ഏറ്റവും അടുത്തു ചേർന്നു നിൽക്കുന്നു. പ്രകൃതി ഉപാസനയാണ് ക്ഷേത്ര പദ്ധതികൾ. ക്ഷേത്രങ്ങളിലെ വിഗ്രഹം കരിങ്കല്ലു കൊണ്ടുള്ള പീഠത്തിൽ ഉറപ്പിക്കുന്നതിനും പരിപോഷണത്തിനുമായി തയാറാക്കുന്ന പാരമ്പര്യ ഔഷധ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ ചെറിയ ചടങ്ങും പ്രകൃതിയുമായി ഏറ്റവും അടുത്തു ചേർന്നു നിൽക്കുന്നു. പ്രകൃതി ഉപാസനയാണ് ക്ഷേത്ര പദ്ധതികൾ.  ക്ഷേത്രങ്ങളിലെ വിഗ്രഹം കരിങ്കല്ലു കൊണ്ടുള്ള  പീഠത്തിൽ ഉറപ്പിക്കുന്നതിനും പരിപോഷണത്തിനുമായി തയാറാക്കുന്ന പാരമ്പര്യ ഔഷധ പശക്കൂട്ടാണ് അഷ്ടബന്ധം. ഇതിന്റെ നിർമാണ രഹസ്യം അതീവ സങ്കീർണമാണ്. അതറിയുന്നത് ചില പ്രത്യേക വിഭാഗങ്ങൾക്കു മാത്രം. അഷ്ടബന്ധമിട്ട് ഉറപ്പിച്ചാൽ 12 വർഷത്തേക്ക് വിഗ്രഹത്തിന്  ഇളക്കം തട്ടാറില്ല.  ഗുരുവായൂരിൽ അഷ്ടബന്ധത്തിന്റെ ഉപയോഗം മറ്റു ക്ഷേത്രങ്ങളെക്കാൾ കൂടുതലാണ്. അതിനാൽ ക്ഷേത്രത്തിലേക്ക് ആവശ്യമുള്ള അഷ്ടബന്ധം ഇവിടെ നിർമിച്ചു ശ്രീലകത്തു സൂക്ഷിക്കുകയാണ് പതിവ്.

ഗുരുവായൂരിൽ പാരമ്പര്യമായി അഷ്ടബന്ധം തയാറാക്കുന്നത് ഇരിങ്ങാലക്കുട ചിറയത്ത് ഇല്ലത്തെ മൂസ്സതുമാരാണ്. ശിവദ്വിജർ എന്ന വിഭാഗത്തിൽ പെട്ട ബ്രാഹ്മണരാണ് ഇവർ. ചിറയത്ത് സുന്ദർ മൂസ്സതിന്റെ നേതൃത്വത്തിൽ 14 മൂസ്സതുമാർ ചേർന്ന് 2 വർഷം മുൻപാണ് ഏറ്റവും ഒടുവിൽ ക്ഷേത്രത്തിലേക്ക് 4 കൂട്ട് അഷ്ടബന്ധം തയാറാക്കി നൽകിയത്. 2022 ജൂലൈ 30ന് ആരംഭിച്ച് 41 ദിവസം കൊണ്ടു നിർമാണം പൂർത്തിയാക്കി.  

ADVERTISEMENT

ഗുരുവായൂരപ്പനെ തൊഴുത്, തന്ത്രിയുടെ അനുമതിയോടെ കൂത്തമ്പലത്തിലായിരുന്നു അഷ്ടബന്ധം നിർമിച്ചത്. 8 ചേരുവകൾ ചേരുന്നതിനാലാണ് അഷ്ടബന്ധം എന്ന പേരു വന്നത്.ശംഖ്, കടുക്ക, നെല്ലിക്ക, ചെഞ്ചില്യം, കോലരക്ക്, മണൽ, കോഴിപ്പരൽ (ഭാരതപ്പുഴയിൽ മാത്രം കാണുന്ന ഒരു തരം മണൽ) എന്നീ 7 ചേരുവകൾ പ്രത്യേക അനുപാതത്തിലാക്കി കൂത്തമ്പലത്തിന്റെ നടുവിൽ കരിങ്കല്ലിൽ വയ്ക്കും. 

പൂവം എന്ന മരത്തിന്റെ കാതൽ കൊണ്ട് നിർമിച്ച കൂടം കൊണ്ട് ഇരുവശവും നിൽക്കുന്ന 2 പേർ മാറി മാറി ഇടിക്കും. താഴെ ഇരിക്കുന്നയാൾ ഓരോ ഇടി കഴിഞ്ഞും കൂട്ട് മറിച്ചിടും. 1 ലക്ഷം ഇടി കഴിഞ്ഞാൽ ഒരു കൂട്ട് തയാറായി. ഇങ്ങനെ 4 കൂട്ടിന് 4 ലക്ഷം ഇടി വേണം.  ഒരു ദിവസം 10,000 തവണ ഇടിക്കും. ഇടിയുടെ എണ്ണം എടുക്കാൻ ഒരു ദേവസ്വം ജീവനക്കാരൻ ഡ്യൂട്ടിയിൽ ഉണ്ടാകും.  

ADVERTISEMENT

ഉപയോഗിക്കുന്ന സമയത്ത് മാത്രമാണ് എട്ടാമത്തെ ചേരുവയായ പഞ്ഞി ചേർക്കുന്നത്.  അപ്പോൾ കൂട്ട് മൃദുവാകും. വിഗ്രഹത്തിന്റെയും പീഠത്തിന്റെയും ഇടയിലായി ഇതു നിറച്ചാൽ ഇരുമ്പു പോലെ ഉറച്ചിരിക്കും. 2022ൽ അഷ്ടബന്ധം നിർമിക്കാൻ12.60 ലക്ഷം രൂപയാണ് ചെലവ് വന്നത്.  ഈ തുക ഒരു ഭക്തൻ വഴിപാടായി നൽകി.